image

2 July 2025 4:38 PM IST

Economy

അപൂര്‍വ ധാതുക്കളുടെ വിതരണം ഉറപ്പാക്കാന്‍ ക്വാഡ്

MyFin Desk

quad to ensure supply of rare minerals
X

Summary

ഇലക്ട്രിക് വാഹനം, സെമികണ്ടക്ടര്‍, ശുദ്ധ ഊര്‍ജ്ജ മേഖലകള്‍ക്ക് പദ്ധതി നേട്ടം


അപൂര്‍വ ധാതുക്കളുടെ സുസ്ഥിര വിതരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി ക്വാഡ്. ഇന്ത്യയുടെ ഇലക്ട്രിക് വാഹനം, സെമികണ്ടക്ടര്‍, ശുദ്ധ ഊര്‍ജ്ജ മേഖലകള്‍ക്ക് പദ്ധതി നേട്ടമാവും.

ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കിടെയാണ് ലിഥിയം, കൊബാള്‍ട്ട് അടക്കമുള്ള ധാതുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്ന പദ്ധതി പ്രഖ്യാപിച്ചത്. ചൈന ഇന്ത്യയിലേക്ക് അമുല്യ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്നതിന് നീയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം.

ഇന്ത്യയ്ക്ക് പുറമേ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നിവര്‍ ചേരുന്ന ചതുര്‍രാഷ്ട്ര സഖ്യമാണ് ക്വാഡ്. പദ്ധതി വരുന്നതോടെ പ്രാദേശിക സാമ്പത്തിക സഹകരണം എന്നിവയ്ക്കും വഴിതെളിയും.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യകള്‍, കണക്റ്റിവിറ്റി, ഊര്‍ജ്ജം, മൊബിലിറ്റി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന.