30 Sept 2023 5:29 PM IST
Summary
2023 മെയ് 23-മുതലാണ് 2000 രൂപയുടെ നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്
2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിനും, നിക്ഷേപിക്കുന്നതിനുമുള്ള സമയ പരിധി ഒക്ടോബര്‍ 7 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ആര്‍ബിഐ ) നീട്ടി. 2023 സെപ്റ്റംബര്‍ 30 ആയിരുന്നു അവസാന തീയതിയായി മുന്‍പ് പ്രഖ്യാപിച്ചിരുന്നത്.
' ഒരു അവലോകനത്തിന്റെ അടിസ്ഥാനത്തില്‍, 2000 രൂപയുടെ ബാങ്ക് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനുമുള്ള അവസാന തീയതി 2023 ഒക്ടോബര്‍ 07 വരെ നീട്ടാന്‍ തീരുമാനിച്ചെന്ന് ' ആര്‍ബിഐ സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
2023 മെയ് 19-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
2023 മെയ് 23-മുതലാണ് 2000 രൂപയുടെ നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. കഴിഞ്ഞ ദിവസം ആര്‍ബിഐ അറിയിച്ചത് 2000 രൂപ നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയെന്നാണ്.