image

15 Sept 2025 3:37 PM IST

Economy

ജെയിന്‍ സ്ട്രീറ്റ്; പുറത്ത് വരാനിരിക്കുന്നത് വന്‍ രഹസ്യങ്ങളോ?

MyFin Desk

ജെയിന്‍ സ്ട്രീറ്റ്; പുറത്ത് വരാനിരിക്കുന്നത് വന്‍ രഹസ്യങ്ങളോ?
X

Summary

സമഗ്ര അന്വേഷണത്തിന് ശേഷമുള്ളതാണ് ജെയിന്‍ സ്ട്രീറ്റിനെതിരായ സെബിയുടെ നടപടി


ജെയിന്‍ സ്ട്രീറ്റിനെതിരായ സെബിയുടെ നടപടി സമഗ്ര അന്വേഷണത്തിന് ശേഷമുള്ളതെന്ന് റിപ്പോര്‍ട്ട്. സെന്‍സിറ്റീവ് വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് നിയമപ്രകാരമെന്നും വിശദീകരണം.സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മണികണ്‍ട്രോളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തുടക്കത്തില്‍ നടത്തിയ ചെറിയ അന്വേഷണമല്ല ജെയിന്‍ സ്ട്രീറ്റീനെതിരായ നടപടിയ്ക്ക് ആധാരം. സമഗ്രവും വിശദവുമായ അന്വേഷണം വിഷയത്തില്‍ നടത്തി. സെബിയുടെ ആഭ്യന്തര സമിതിയാണ് ഈ അന്വേഷണം നടത്തിയത്. 2024 ഡിസംബര്‍ 31ന് സെബി രൂപീകരിച്ച ഈ ടീം ഓരോ മിനിട്ടിലെയും ട്രേഡ് വിശകലനം ചെയ്തു.

ക്യാഷ്, ഫ്യൂച്ചറുകള്‍, ഓപ്ഷന്‍ വിഭാഗങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചു. റെഗുലേറ്ററി അന്വേഷണങ്ങളുടെ രഹസ്യസ്വഭാവവും സമഗ്രതയും ഉറപ്പാക്കാനാണ് ചില വിവരങ്ങള്‍ പുറത്ത് വിടാത്തത്. നിയമപ്രകാരമുള്ള നടപടികള്‍ അനുസരിച്ചാണ് ഇത് ചെയ്തിട്ടുള്ളതെന്നുമാണ് വിശദീകരണം.

സെബി അന്വേഷണത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിട്ടില്ലെന്ന് കാണിച്ച് ജെയിന്‍ സ്ട്രീറ്റ് പരാതി നല്‍കിയിരുന്നു. സെക്യൂരിറ്റീസ് അപ്പലൈറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ് ഈ കേസ്. കേസ് ഫയലില്‍ സ്വീകരിച്ചപ്പോള്‍ ട്രൈബ്യൂണല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടാത്തതിന്റെ കാരണം ആരാഞ്ഞിരുന്നു. ഇതിനുള്ള വിശദീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.