image

29 March 2026 10:38 AM IST

Economy

കുതിപ്പിനൊരുങ്ങി ദക്ഷിണേന്ത്യ: 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ ഇന്ധനം

MyFin Desk

south india poised for a boom, the countrys fuel for a $10 trillion economy
X

Summary

ഗവേഷണ-വികസന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിലാണ് ഇന്ത്യയുടെ ഭാവി .വിദേശ സാങ്കേതികവിദ്യകള്‍ക്കായി കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി.


ഇന്ത്യ 5 മുതല്‍ 10 ട്രില്യണ്‍ ഡോളര്‍ വരെയുള്ള പടുകൂറ്റന്‍ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നത്തിലേക്ക് കുതിക്കുമ്പോള്‍, ആ യാത്രയുടെ എന്‍ജിനായി മാറുന്നത് ദക്ഷിണേന്ത്യയായിരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയില്‍ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാര്‍ഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ ചെയര്‍മാന്‍ പി. രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

എഐയിൽ വലിയ സാധ്യതകൾ

ഗവേഷണ-വികസന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിലാണ് ഇന്ത്യയുടെ ഭാവി. വിദേശ സാങ്കേതികവിദ്യകള്‍ക്കായി കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. നിര്‍മ്മാണ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ദക്ഷിണേന്ത്യയ്ക്ക് വന്‍ സാധ്യതകളാണുള്ളത്. ഈ മേഖലകളില്‍ ആഗോള നിലവാരത്തിലുള്ള മുന്നേറ്റം നടത്തുന്നതിലൂടെ മാത്രമേ ലോകശക്തിയായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമം പൂര്‍ണ്ണതയിലെത്തുകയുള്ളൂ.

നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്ക് നിര്‍ണ്ണായകമാണ്. ഭൂമി ഡിജിറ്റലൈസേഷന്‍, ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ വ്യാവസായിക വളര്‍ച്ച വേഗത്തിലാവുകയുള്ളൂ. ഇന്ത്യയുടെ അസാമാന്യമായ മാനുഷിക വിഭവശേഷിയിലുള്ള വിശ്വാസമാണ് വോള്‍വോ ഗ്രൂപ്പിനെപ്പോലുള്ള ആഗോള ഭീമന്മാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം ആഗോള നിക്ഷേപങ്ങള്‍ ദക്ഷിണേന്ത്യയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നു.

നിര്‍മ്മാണ മേഖലയില്‍ തമിഴ്നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങള്‍ കൈവരിക്കുന്ന പുരോഗതി വിസ്മയിപ്പിക്കുന്നതാണ്. ഇന്ത്യയുടെ 'ഓട്ടോമൊബൈല്‍ ഹബ്ബ്' എന്ന ഖ്യാതിയിലേക്ക് തമിഴ്നാട് അതിവേഗം വളരുമ്പോള്‍, പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും തങ്ങളുടെ പ്രധാന പ്ലാന്റുകള്‍ക്കായി ദക്ഷിണേന്ത്യയെയാണ് തെരഞ്ഞെടുക്കുന്നത്. പരസ്പരം മത്സരിക്കുന്നതിനേക്കാള്‍ ഉപരിയായി, ഓരോ സംസ്ഥാനവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ദക്ഷിണേന്ത്യയെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാക്കി മാറ്റുന്നത്. സമ്മേളനത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടിയ പ്രധാന നിർദേശങ്ങൾ ഇങ്ങനെ.

സി.ഐ.ഐ. വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സുചിത്ര കെ. എല്ല, സി.ഐ.ഐ. പ്രസിഡന്റ് രാജീവ് മേമാനി, വോള്‍വോ ഗ്രൂപ്പ് ഇന്ത്യ എം.ഡി. കമല്‍ ബാലി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.