image

30 July 2023 10:00 AM IST

Economy

വിലക്കയറ്റത്തില്‍ ചേരുവയായി സുഗന്ധന വ്യഞ്ജനങ്ങളും

MyFin Desk

(Too hot!) Inflated prices take the spice out of kitchen
X

Summary

  • മിക്ക സുഗന്ധ വ്യഞ്ജനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നേരിട്ടു
  • ജീരകത്തിന്‍റെ ഉല്‍പ്പാദനത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇടിവ്
  • ജൂണില്‍ സുഗന്ധ വ്യഞ്ജന പണപ്പെരുപ്പം 5 മാസത്തെ ഉയര്‍ന്ന നിലയില്‍


‍രാജ്യത്തെ അടുക്കളകളില്‍ വിലക്കയറ്റമേല്‍പ്പിക്കുന്ന പൊള്ളലില്‍ എരിവു പുരട്ടി സുഗന്ധ വ്യഞ്ജന വിപണി. കഴിഞ്ഞ ഒരു വര്‍ക്കാലയളവിനിടെ ഇരട്ടിക്കടുത്ത് വിലവര്‍ധനയാണ് പല സുഗന്ധ വ്യഞ്ജന ചേരുകളിലും സംഭവിച്ചിരിക്കുന്നത്. ഉദാഹരണത്തിന ്ജീരകത്തിന്‍റെ വിലയെടുക്കാം. കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം ജീരകത്തിന്‍റെ മൊത്ത വിലയില്‍ ഏകദേശം 75 ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.

ക്രമരഹിതമായ കാലാവസ്ഥയും ഉൽപ്പാദനം കുറയുന്നതും മൂലം മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ വിലകളും ഉയരത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഗന്ധ വ്യഞ്ജന മേഖലയിലെ പണപ്പെരുപ്പം 2023 ജനുവരി മുതൽ താഴ്ന്നു വരികയായിരുന്നു, 21 ശതമാനം വാര്‍ഷിക ഉയർച്ചയാണ് ജനുവരിയില്‍ പ്രകടമായിരുന്നത്. തുടര്‍ന്ന് ഓരോ മാസവും ഇടിവ് പ്രകടമാക്കിയ സുഗന്ധ വ്യഞ്ജനങ്ങളുടെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം ഉയര്‍ന്നു. 19.2 ശതമാനം ഉയർച്ചയാണ് കഴിഞ്ഞ മാസം വിലിയിലുണ്ടായത്. ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം, ഈ വിഭാഗത്തിലെ അഞ്ച് മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്.

“വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന വിളയാണ് ജീരകം. ഈ വർഷത്തെ ജീരക കൃഷിയിലെ നാശനഷ്ടം ഏകദേശം 30-40 ശതമാനമാണ്. മഞ്ഞൾ പോലുള്ള നിരവധി വിളകളുടെ വിതയ്ക്കൽ സമയത്ത് പെയ്ത മഴയും ആലിപ്പഴ വർഷവും കാരണം വിളവെടുപ്പ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ബിപാർജോയ് കാരണം രാജസ്ഥാനിലെ മല്ലി കൃഷിയും പ്രതിസന്ധി നേരിട്ടു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴയുടെ കുറവ് കാരണം ഉണക്കമുളക് ഉൽപ്പാദനം കുറഞ്ഞു,” സുമയ അഗ്രോയുടെ ചീഫ് ഗ്രോത്ത് ഓഫീസർ ദീപക് പരീഖ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ക്വിന്റലിന് 50,000 രൂപയ്ക്ക് മുകളിൽ വില വര്‍ധന ജീരയുടെ കാര്യത്തില്‍ ഈ വര്‍ഷം നാഷണൽ കമ്മോഡിറ്റി & ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ലിമിറ്റഡ് (NCDEX) ഡാറ്റ വ്യക്തമാക്കുന്നത്. ജൂൺ മാസത്തിൽ ജീരകത്തിന്‍റെ റീട്ടെയില്‍ പണപ്പെരുപ്പം ഏകദേശം 74.1 ശതമാനവും മൊത്തവില പണപ്പെരുപ്പം ഏകദേശം 95.7 ശതമാനവും ആയിരുന്നു.

ആവശ്യകതയിലെ വര്‍ധനയും ഉൽപ്പാദനം കുറഞ്ഞതുമാണ് ജീരകത്തിന്‍റെ കുത്തനെയുള്ള വിര വർദ്ധനവിന് കാരണം. ഔദ്യോഗിക കണക്കുകൾ പ്രകാരം, ജീരകം ഉത്പാദനം 2019-20ലെ 9.12 ലക്ഷം ടണ്ണിൽ നിന്ന് 2020-21ൽ 7.95 ലിറ്ററായും 2021-22ൽ 7.25 ലിറ്ററായും ഉല്‍പ്പാദനം കുറഞ്ഞു.

സഹനപരിധി വിട്ട് പണപ്പെരുപ്പം

ഭക്ഷ്യ വിലയിലെ കുതിച്ചുചാട്ടം ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പത്തെ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കിനു ദീര്‍ഘകാലത്തേക്കു പലിശ നിരക്ക് കുറയ്ക്കാതെ നിലനിര്‍ത്തേണ്ടി വന്നേക്കാമെന്നും സൂചനയുണ്ട്. ഇത് മറ്റ് വ്യാവസായിക മേഖലകളെയും നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കാം.

അടുത്ത വര്‍ഷം ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് പിടിച്ചുനിര്‍ത്താനുള്ള സമ്മര്‍ദ്ദത്തിലാണു കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിക്ക് ഇന്ത്യ ഈ മാസം നിരോധനം പ്രഖ്യാപിച്ചു.

പച്ചക്കറികളുടെ, പ്രത്യേകിച്ച് തക്കാളിയുടെ വിലയില്‍ പ്രതീക്ഷിച്ചതിലും കുത്തനെയുള്ള കുതിച്ചുചാട്ടം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.5 ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജൂലൈയിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.5 ശതമാനത്തിനു മുകളിലേക്ക് പോകാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലേക്ക് പോകുന്നത്.

അതേസമയം ബസുമതി ഇതര അരിയുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കാന്‍ ഇന്ത്യയോട് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കുമെന്നാണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞത്. എല്‍നിനോ പ്രതിഭാസം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കാര്‍ഷികോല്‍പ്പാദത്തില്‍ ഈ വര്‍ഷം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.