5 Aug 2025 5:08 PM IST
Summary
ആര്‍ബിഐ ന്യൂട്രല്‍ നിലപാട് തുടരുമെന്നാണ് വിലയിരുത്തല്‍
ട്രംപിന്റെ താരിഫ് പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ നിര്‍ണായകമെന്ന് സാമ്പത്തിക വിദഗ്ധര്‍. ന്യൂട്രല്‍ നിലപാട് തുടരുമെന്ന് നിഗമനം. ബുധനാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം നടക്കുക.
ഇത്തവണ 25 ബേസിസ് പോയിന്റിന്റെ കുറവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചത് നിരക്ക് കുറയ്ക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുന്നതിന് കാരണമായേക്കാം.
ഈ മാസം അവസാനത്തോടെ സമ്പദ് വളര്‍ച്ചാ ഡേറ്റകള്‍ പുറത്ത് വരും. ആഗോള അനിശ്ചിതത്വം, പണപ്പെരുപ്പം, വളര്‍ച്ച, പണലഭ്യതാ നടപടികള്‍ എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇതെല്ലാം പരിഗണിച്ച് അടുത്ത ഘട്ടത്തിലായിരിക്കും നിരക്ക് കുറവിലേക്ക് റിസര്‍വ് ബാങ്ക് പോവുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
ഇക്കാരണം ചൂണ്ടികാട്ടി ബ്ലൂംബെര്‍ഗ് സര്‍വേയില്‍ 34 സാമ്പത്തിക വിദഗ്ധരില്‍ 23 പേരും നിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡിലെ സൗമ്യ കാന്തി ഘോഷും ഓസ്ട്രേലിയ & ന്യൂസിലാന്‍ഡ് ബാങ്കിംഗ് ഗ്രൂപ്പിലെ ധീരജ് നിമും 25 ബേസിസ് പോയിന്റിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്.