image

27 Aug 2025 3:25 PM IST

Economy

താരിഫ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ക്രിസില്‍

MyFin Desk

താരിഫ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ക്രിസില്‍
X

Summary

വിതരണ ശൃംഖലയിലെ തടസങ്ങള്‍ വ്യവസായത്തെ തളര്‍ത്തും


യുഎസ് താരിഫ് മൂലധന ചെലവുകളെ ബാധിക്കും. വിതരണ ശൃംഖലയിലെ തടസങ്ങളും ഉയര്‍ന്ന ചെലവുകളും വ്യവസായത്തെ തളര്‍ത്തുമെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ മുന്നറിയിപ്പു നല്‍കി.

ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും ആഭ്യന്തര ചെലവ് സമ്മര്‍ദ്ദങ്ങളും ബിസിനസ്സ് വികാരത്തെ ബാധിച്ചിട്ടുണ്ട്. യുകെയുമായുള്ളതുപോലുള്ള വ്യാപാര കരാറുകള്‍ ഗുണകരമാകുമെന്നും ക്രിസില്‍ അഭിപ്രായപ്പെട്ടു.

റഷ്യന്‍ എണ്ണ വാങ്ങുന്നതു കൊണ്ട് ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധിക താരിഫ് നിലവില്‍ വന്നു. ഇത് ഇന്ത്യക്ക് മേല്‍ ചുമത്തിയ മൊത്തം താരിഫ് 50 ശതമാനമാക്കി.

റിപ്പോര്‍ട്ട് അനുസരിച്ച്, ആരോഗ്യകരമായ കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍ പുതിയ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച താരിഫ് ബിസിനസ്സ് വികാരങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയ്ക്ക് മേലുള്ള യുഎസ് താരിഫ് ബംഗ്ലാദേശ്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവയേക്കാള്‍ കൂടുതലാണ്.

മാക്രോ ഇക്കണോമിക് പാരാമീറ്ററുകള്‍ പിന്‍തുണക്കുന്നുണ്ടെങ്കിലും, ഇന്ത്യന്‍ സ്വകാര്യ മേഖലയെ പിന്നോട്ടടിക്കുന്നത് ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പഠനമനുസരിച്ച്, യുകെയുമായി ഉണ്ടാക്കിയതു പോലുള്ള പുതിയ വ്യാപാര കരാറുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.