image

26 Aug 2025 4:33 PM IST

Economy

താരിഫില്‍ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്

MyFin Desk

താരിഫില്‍ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്
X

Summary

ഇന്ത്യയുടെ യുഎസ് കയറ്റുമതി പകുതിയാകും


താരിഫില്‍ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്. ഇന്ത്യന്‍ കയറ്റുമതി മേഖല ആശങ്കയില്‍. കയറ്റുമതി നേര്‍ പകുതിയാകും.

അമേരിക്കയുടെ 50 ശതമാനം തീരുവ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുക. 60 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ളതാണ് ഇന്ത്യയുടെ വാര്‍ഷിക കയറ്റുമതി.

വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍, പരവതാനികള്‍, കാര്‍ഷിക ഭക്ഷ്യ ഇനങ്ങള്‍, ചെമ്മീന്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് യുഎസിന്റെ അധിക താരിഫ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി മൂല്യം 86.5 ബില്യണ്‍ ഡോളറായിരുന്നു.

യുഎസ് താരിഫുകള്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 49.6 ബില്യണ്‍ ഡോളറായി കുറയ്ക്കും. ഇന്ത്യയുടെ യുഎസ് ഇതര ചരക്ക് കയറ്റുമതി 5 ശതമാനം വളര്‍ന്ന് 368.5 ബില്യണ്‍ ഡോളറായി മാറിയേക്കാം. ജിഡിപി വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് കുറയുമെന്നും വിലയിരുത്തുന്നു. എന്നാല്‍ 20 ശതമാനം കയറ്റുമതി-ജിഡിപി അനുപാതം ഒരു പരിധി വരെ ആശ്വാസം നല്‍കുന്നതാണ്.

ആഗോള വിപണിയില്‍ ചൈന, വിയറ്റനാം, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എതിരാളികളാണ്. ഇന്ത്യയുടെ വിപണി വിഹിതം ഈ രാജ്യങ്ങള്‍ പൂര്‍ണ്ണമായി കയ്യടക്കുന്നതിന് മുന്നേ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മിക്കവയ്ക്കും 19 മുതല്‍ 20 ശതമാനം തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്ക് 30 ശതമാനമാണ്.