25 Aug 2025 9:53 AM IST
Summary
റഷ്യ അവരുടെ എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് കൂടുതല്‍ സമ്പന്നരാകുന്നു
ഉക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്കെതിരെ ദ്വിതീയ തീരുവകള്‍ ചുത്തിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്.
എന്‍ബിസി ന്യൂസിന്റെ 'മീറ്റ് ദി പ്രസ്സ്' എന്ന പരിപാടിയില്‍ ഒരു പ്രത്യേക അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു വാന്‍സ്. റഷ്യക്കാര്‍ അവരുടെ എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് കൂടുതല്‍ സമ്പന്നരാകുന്നത് യുദ്ധം കൂടുതല്‍ നീട്ടാന്‍ സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങിയതിന് ട്രംപ് ഭരണകൂടം ഇന്ത്യയെ രൂക്ഷമായി വിമര്‍ശിക്കുന്നു. രസകരമെന്നു പറയട്ടെ, റഷ്യയില്‍ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയെ വാഷിംഗ്ടണ്‍ വിമര്‍ശിക്കുന്നില്ല.
റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ഊര്‍ജ്ജ സംഭരണം ദേശീയ താല്‍പ്പര്യവും വിപണിയിലെ ചലനാത്മകതയും അനുസരിച്ചാണെന്ന് ഇന്ത്യ വാദിച്ചുവരുന്നു.
ഈ മാസം പ്രസിഡന്റ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉയര്‍ന്നുവന്ന സാധ്യതയുള്ള തടസ്സങ്ങള്‍ക്കിടയിലും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് വാന്‍സ് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി എന്‍ബിസി ന്യൂസ് പറഞ്ഞു.
ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഇരട്ടിയാക്കി, അതില്‍ ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവയും ഉള്‍പ്പെടുന്നു. കൂടുതല്‍ യുഎസ് ഊര്‍ജ്ജ, സൈനിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങണമെന്നും അമേരിക്ക താര്‍പ്പര്യപ്പെടുന്നു.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഉക്രെയ്‌നിലെ മോസ്‌കോയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്നുവെന്ന് അമേരിക്ക ആരോപിച്ചു, ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു.