image

18 April 2025 9:55 AM IST

Economy

താരിഫ് ആഗോള സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്ന് എഐഎഎഫ്

MyFin Desk

താരിഫ് ആഗോള സമ്പദ് വ്യവസ്ഥയെ  ദുര്‍ബലപ്പെടുത്തുമെന്ന് എഐഎഎഫ്
X

Summary

  • തീരുവയിലെ കുത്തനെയുള്ള വര്‍ധനവ് ആഗോള അനിശ്ചിതത്വം വര്‍ധിപ്പിച്ചു
  • യുഎസ് താരിഫ് മൂലം ലോക സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്നു


യുഎസ് തീരുവകള്‍ കുതിച്ചുയരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഐഎംഎഫ്. ഇത് സംബന്ധിച്ച പ്രവചനങ്ങള്‍ അന്താരാഷ്ട്ര നാണയ നിധി അടുത്ത ആഴ്ച പുറത്തിറക്കും.

ട്രംപ് ഭരണകൂടത്തിന്റെ തീരുവയിലെ കുത്തനെയുള്ള വര്‍ധനവ് ആഗോള അനിശ്ചിതത്വം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. ഇറക്കുമതി നികുതികള്‍ ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കുമെങ്കിലും ലോകമെമ്പാടുമുള്ള മാന്ദ്യത്തിന് കാരണമാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഎംഎഫിന്റെ കാഴ്ചപ്പാടിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്തുവിടുന്നത്.

യുഎസ് പ്രഖ്യാപിച്ച താരിഫ്മൂലം ലോക സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുകയാണ്. ഇത് സാമ്പത്തിക വിപണികളില്‍ പ്രക്ഷുബ്ധത സൃഷ്ടിക്കുമെന്ന് ജോര്‍ജിയേവ പറഞ്ഞു.

വ്യാപാര വികലതകള്‍, താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ എന്നിവ ബഹുമുഖ സംവിധാനത്തിന് തുല്യമായ ഒരു അവസരം നല്‍കുന്നതില്‍ പരാജയപ്പെട്ടതായ ധാരണകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. താരിഫുകള്‍ അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അത് ചെലവേറിയതായിരിക്കുമെന്നും ജോര്‍ജിയേവ കൂട്ടിച്ചേര്‍ത്തു.

വര്‍ധിച്ചുവരുന്ന വ്യാപാര തടസ്സങ്ങള്‍ വളര്‍ച്ചയെ ഉടനടി സ്വാധീനിക്കുന്ന പ്രവണത കാണിക്കുന്നു. ഇത് കൂടുതല്‍ ആഭ്യന്തര ഉല്‍പാദനത്തിലേക്ക് നയിച്ചേക്കാമെങ്കിലും, അത് നടപ്പിലാക്കാന്‍ സമയമെടുക്കും.

കോവിഡ്-19 മഹാമാരി ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്തതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന ആഗോള പണപ്പെരുപ്പം, 2024-ല്‍ 5.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 4.2 ശതമാനമായും 2026-ല്‍ 3.5 ശതമാനമായും കുറയുമെന്ന് പ്രവചിക്കപ്പെട്ടു.

ട്രംപ് തന്റെ താരിഫ് ഭീഷണികളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ അതില്‍നിന്ന് പിന്‍വാങ്ങുകയോ ചെയ്തിട്ടുണ്ട്. ഇത് ഓഹരി വിപണിയെ കൂടുതല്‍ ചാഞ്ചാട്ടത്തിലേക്ക് നയിച്ചു. പക്ഷേ ചൈനയുടെ കാര്യത്തില്‍ യുഎസ് ഇളവുകള്‍ നല്‍കിയിട്ടില്ല. ട്രംപ് ചൈനക്കെതിരെ താരിഫ് ഉയര്‍ത്തുമ്പോഴെല്ലാം, ബെയ്ജിംഗ് യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തി തിരിച്ചടിച്ചിരുന്നു.