12 Aug 2023 4:36 PM IST
Summary
- ചൈനയില്‍നിന്നുള്ള ഡിമാന്‍ഡ് പ്രതീക്ഷിച്ചതിലും ശക്തമാണെന്നു ഐഇഎ പറഞ്ഞു
- ഡിമാന്‍ഡില്‍ മറ്റൊരു ഉയര്‍ച്ച ഇനിയും കാണാനാകുന്നുണ്ടെന്നു ഐഇഎ പറഞ്ഞു
ഡിമാന്‍ഡ് റെക്കോര്‍ഡ് ഉയരത്തിലേക്ക് പോകുന്നതിനാല്‍ ആഗോളതലത്തില്‍ 2023-ലെ എണ്ണയുടെ ഡിമാന്‍ഡ് സംബന്ധിച്ച് മുന്‍പ് നടത്തിയ പ്രവചനം പരിഷ്‌കരിച്ചതായി പാരീസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു.
ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ ആഗോളതലത്തില്‍ എണ്ണയുടെ ഡിമാന്‍ഡ് ഇതിനകം തന്നെ പ്രതിദിന റെക്കോര്‍ഡായ 103 ദശലക്ഷം ബാരലിലെത്തി.
ഡിമാന്‍ഡില്‍ മറ്റൊരു ഉയര്‍ച്ച ഇനിയും കാണാനാകുന്നുണ്ടെന്നും ഐഇഎ പറഞ്ഞു.
2023-ല്‍, ആഗോള എണ്ണ ആവശ്യം പ്രതിദിനം 2.2 ദശലക്ഷം ബാരല്‍ വര്‍ദ്ധിച്ച് പ്രതിദിനം 102.2 ദശലക്ഷം ബാരലായി മാറും.
ഡിമാന്‍ഡ് കൂടുതലും ചൈനയില്‍ നിന്നാണ് ഉണ്ടാകുന്നത്. ചൈനയില്‍നിന്നുള്ള ഡിമാന്‍ഡ് പ്രതീക്ഷിച്ചതിലും ശക്തമാണെന്നും ഐഇഎ പറഞ്ഞു.
വിമാനയാത്രയിലുണ്ടായ വര്‍ധന, വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ എണ്ണ കൂടുതലായി ഉപയോഗിക്കുന്നത്, ചൈനയില്‍ പെട്രോ കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത് എന്നിവയൊക്കെ ആഗോളതലത്തില്‍ എണ്ണയുടെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായിട്ടുണ്ട്.
സൗദി അറേബ്യ എണ്ണയുടെ ഉല്‍പ്പാദനം കുത്തനെ കുറച്ചതിനെ തുടര്‍ന്ന് 23 അംഗരാജ്യങ്ങളുടെ ഒപെക് പ്ലസ് സഖ്യത്തില്‍ നിന്നുള്ള ഉല്‍പ്പാദനം പ്രതിദിനം 1.2 മില്യന്‍ ബാരല്‍ കുറഞ്ഞ് 50.7 മില്യന്‍ ബാരലിലെത്തി.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലോകം പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 2024-ല്‍ എണ്ണയുടെ ഡിമാന്‍ഡ് മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഐഇഎ പറഞ്ഞു.