16 Jan 2023 3:09 PM IST
Summary
- ഡിസംബറില്‍ ഇന്ധന വിലക്കയറ്റം 18.09 ശതമാനമായിരുന്നു.
ഡെല്‍ഹി: രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ഡിസംബറില്‍ 4.95 ശതമാനമായി കുറഞ്ഞു. ഭക്ഷ്യോത്പന്നങ്ങള്‍, ക്രൂഡോയില്‍ എന്നിവയിലുണ്ടായ വിലക്കുറവാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം.
നവംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.85 ശതമാനവും, 2021 ഡിസംബറില്‍ 14.27 ശതമാനവുമായിരുന്നു. ഡിസംബറില്‍ ഇന്ധന വിലക്കയറ്റം 18.09 ശതമാനമായിരുന്നു.
ഉത്പന്നങ്ങളുടെ വിലക്കയറ്റം 3.37 ശതമാനവുമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 2022 ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കള്‍, ധാതു എണ്ണ, ക്രൂഡ്, പ്രകൃതിവാതകം, ഭക്ഷ്യ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ്.