image

15 Jun 2024 10:53 AM IST

News

കള്ളപ്പണം വെളുപ്പിക്കല്‍;മഞ്ഞുമ്മല്‍ ബോയ്‌സ് ഇഡിയുടെ അന്വേഷണ പരിധിയില്‍

MyFin Desk

കള്ളപ്പണം വെളുപ്പിക്കല്‍;മഞ്ഞുമ്മല്‍ ബോയ്‌സ്   ഇഡിയുടെ അന്വേഷണ പരിധിയില്‍
X

Summary

  • ചിത്രം നേടിയത് ചരിത്ര വിജയം
  • സാമ്പത്തിക വിജയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി പരാതി
  • സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസും നിലവിലുണ്ട്


ചരിത്ര വിജയം നേടിയ മലയാള ചലച്ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിനിമയങ്ങളില്‍ ഇഡി അന്വേഷണം. സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി നടനും സഹനിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലിയാരുന്നു ചോദ്യം ചെയ്യല്‍. നടനെ ഇനിയും വിളിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.

പ്രാഥമിക തെളിവുശേഖരണത്തിനുശേഷമാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയുടെ മറ്റൊരു നിര്‍മ്മാതാവിനെയും വിതരണക്കാരനെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയ അരൂര്‍ സ്വദേശിയായ സിറാജ് വലിയതറ ഹമീദ് താന്‍ വഞ്ചിക്കപ്പെട്ടതായി നേരത്തെ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. ഏഴുകോടി രൂപയാണ് അദ്ദേഹം ചിത്രത്തിനായി മുടക്കിയത്. ഇതോടെ മലയാള സിനിമാ രംഗത്ത് പണംമുടക്കിയശേഷം വഞ്ചിക്കപ്പെട്ട നിരവധി നിര്‍മ്മാതാക്കള്‍ ഇഡിയെ സമീപിച്ച് വിവരങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 11നാണ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കതിരെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസും നിലവിലുണ്ട്. ചിത്രം 250 കോടിയോളം കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഏഴുകോടി മുടക്കിയ സഹനിര്‍മ്മാതാവിന് മുടക്കുമുതല്‍പോലും നല്‍കിയില്ലെന്നായിരുന്നു ചിത്രത്തിനെതിരെയുള്ള ആദ്യ പരാതി. സിനിമക്ക് ചെലവായ തുക 18.65 കോടി രൂപയാണ്. എന്നാല്‍ നിര്‍മ്മാണത്തിന് 22കോടിരൂപ ചെലവായി എന്നാണ് പരാതിക്കാരനെ അവര്‍ ധരിപ്പിച്ചിരുന്നത്.