14 May 2024 1:25 PM IST
Summary
- മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരാണസിയിൽ മത്സരിക്കുന്നത്
- 2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്.
നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും മുതിർന്ന ബിജെപി നേതാക്കളും നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം.