image

9 March 2024 4:48 PM IST

News

കുതിപ്പ് താഴേക്ക്; മസ്‌ക്കിന്റെ ആസ്തിയില്‍ 40 ബില്യന്‍ ഡോളറിന്റെ ഇടിവ്

MyFin Desk

കുതിപ്പ് താഴേക്ക്; മസ്‌ക്കിന്റെ ആസ്തിയില്‍ 40 ബില്യന്‍ ഡോളറിന്റെ ഇടിവ്
X

Summary

  • മസ്‌ക്കിന്റെ ആസ്തി മൂല്യം 189 ബില്യന്‍ ഡോളര്‍
  • ടെസ് ലയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് മസ്‌ക്കിന് തിരിച്ചടിയായത്
  • ടെസ് ലയില്‍ മസ്‌ക്കിന് 21 ശതമാനം ഓഹരിയാണുള്ളത്


ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഇലോണ്‍ മസ്‌ക്കിന്റെ ആസ്തിയില്‍ 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെയായി ഇടിവുണ്ടായത് 40 ബില്യന്‍ ഡോളറെന്ന് ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സ് പറയുന്നു.

ഇപ്പോള്‍ മസ്‌ക്കിന്റെ ആസ്തി മൂല്യം 189 ബില്യന്‍ ഡോളര്‍. ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ മൂന്നാം സ്ഥാനത്താണ് മസ്‌ക്.

ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്. ലൂയി വുട്ടന്റെ ഉടമ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.

ടെസ് ലയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് മസ്‌ക്കിന് തിരിച്ചടിയായത്. 2024-ല്‍ ഇതുവരെ ഓഹരി 29 ശതമാനത്തിന്റെ ഇടിവിനാണു സാക്ഷ്യം വഹിച്ചത്. ചൈനയില്‍ ടെസ് ല കാറുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണുണ്ടായത്. ചൈനയിലെ ബിവൈഡി പോലുള്ള പ്രാദേശിക കമ്പനികളില്‍ നിന്നുണ്ടായ മത്സരവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഇടിഞ്ഞതുമൊക്കെയാണ് ടെസ് ലയ്ക്ക് തിരിച്ചടിയായത്.

ടെസ് ലയില്‍ മസ്‌ക്കിന് 21 ശതമാനം ഓഹരിയാണുള്ളത്. മസ്‌ക്കിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് ടെസ് ലയില്‍ നിന്നാണ്.