image

14 April 2025 1:03 PM IST

News

പാല്‍ വില ലിറ്ററിന് 10 രുപ കൂട്ടണം- എറണാകുളം മേഖലാ യൂണിയൻ

MyFin Desk

പാല്‍ വില ലിറ്ററിന് 10 രുപ കൂട്ടണം- എറണാകുളം മേഖലാ യൂണിയൻ
X

മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. കഴിഞ്ഞ മാസം 29 നു ചേർന്ന എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി യോഗമാണ് പാൽ വില ഉയർത്തുന്നതു സംബന്ധിച്ച് എംഡിക്ക് ശുപാർശ നൽകിയത്.

ഉൽപാദനച്ചെലവ്, കൂലിവർധന എന്നിവ കാരണം ക്ഷീര കർഷകർ പ്രതിസന്ധിയിലാണെന്നും അവരുടെ ആവശ്യം പരിഗണിച്ചാണു ശുപാർശ നൽകിയതെന്നും മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻ പിള്ള പറഞ്ഞു. എന്നാൽ പാൽ വില വർധനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല.

Tags: