image

23 April 2025 3:51 PM IST

News

500 രൂപ നോട്ടിൽ ഹൈ ക്വാളിറ്റി വ്യാജൻമാർ; തിരിച്ചറിയാൻ ഈ ‘A’ ശ്രദ്ധിക്കൂ

MyFin Desk

deposits through p-notes have accumulated to 1.31 lakh crore
X

വിപണിയിൽ പ്രചരിക്കുന്ന വ്യാജ 500 രൂപ നോട്ടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വ്യാജ നോട്ടുകൾ വലിയ തോതിൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റ് അനുബന്ധ ഏജൻസികൾ എന്നിവയ്ക്ക് ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വ്യാജ നോട്ടുകൾ യഥാർത്ഥ നോട്ടുകളുമായി വളരെയധികം സാമ്യമുള്ളതാണെന്നും മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു.

വ്യാജ നോട്ട് എങ്ങനെ തിരിച്ചറിയാം?

വ്യാജ 500 രൂപ നോട്ടുകൾ കാഴ്ചയിലും ഗുണമേന്മയിലും ഒറിജിനൽ നോട്ടുകളോട് ഏറെക്കുറെ സമാനമായതിനാൽ സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ ഈ വ്യാജ നോട്ടുകളിൽ ഒരു ചെറിയ തെറ്റ് കണ്ടെത്തിയിട്ടുണ്ട്. “RESERVE BANK OF INDIA” എന്നതിൽ “RESERVE” എന്ന വാക്കിലെ “E” ക്ക് പകരം “A” എന്ന് തെറ്റായി അച്ചടിച്ചിരിക്കുന്നു. ഈ പിശക് ശ്രദ്ധയിൽപെട്ടാൽ വ്യാജ നോട്ടുകൾ തിരിച്ചറിയാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സാധിക്കും.