2 Aug 2025 4:46 PM IST
ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍. ജൂലൈയില്‍ വിപണിയില്‍ നിന്ന് ചോര്‍ന്നത് 17,741 കോടി രൂപ. ജൂലൈയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ അറ്റ വില്‍പ്പനക്കാരായി മാറിയെന്നാണ് എന്‍എസ്ഡിഎല്‍ ഡേറ്റ പറയുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ തുടര്‍ച്ചയായ നിക്ഷേപ പ്രവണതയില്‍ നിന്നാണ് ഈ മാറ്റം. അമേരിക്ക ഏര്‍പ്പെടുത്തിയ പരസ്പര താരിഫാണ് നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതിന് കാരണമായത്. ഇത് വിപണിയില്‍ വില്‍പ്പന്ന സമ്മര്‍ദ്ദത്തിന് കാരണമാവുകയായിരുന്നു. ആഗോള വ്യാപാര സ്ഥിരത സംബന്ധിച്ച ആശങ്ക സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുന്നതിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ ഈ വര്‍ഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 1,01,795 കോടി രൂപ കവിഞ്ഞതായും ഡേറ്റ വ്യക്തമാക്കി. താരിഫും, യുഎസും റഷ്യയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും നിക്ഷേപ വികാരത്തെ മുന്നോട്ട് നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ജൂലൈ അവസാന വാരം മിക്കവാറും വ്യാപാരദിനങ്ങളില്‍ അറ്റവില്പനക്കാരായിരുന്ന വിദേശികള്‍
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിപണിയ്ക്ക് വീണ്ടും വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ വിദേശനിക്ഷേപകര്‍ 3,275 കോടി പിന്‍വലിച്ചിട്ടുണ്ടെന്നാണ് എന്‍എസ്ഡിഎല്‍ ഡാറ്റ വ്യക്തമാക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ മുന്നറിയിപ്പാണെന്ന് വിപണി വിദഗ്ധരും വ്യക്തമാക്കുന്നു. ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ ഭൗമരാഷ്ട്രീയ അപകടസാധ്യതകളോട് വളരെ സെന്‍സിറ്റീവ് ആണെന്നും വിദേശ നിക്ഷേപമൊഴുക്കില്‍ സ്ഥിരത കൈവരിക്കല്‍ ആഗോള സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.