22 Dec 2023 4:52 PM IST
Summary
- യുഎസ് പ്രസിഡന്റ് ജോ ബൈഡനെയാണ് അതിഥിയായി ക്ഷണിക്കാന്‍ പദ്ധതിയിട്ടത്
- ജുലൈയില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ബാസില്‍ ഡേ പരേഡില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു
- 2021-ലും 2022-ലും റിപ്പബ്ലിക് ദിന മുഖ്യാതിഥി ഉണ്ടായിരുന്നില്ല
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 2024 ജനുവരി 26-ാം തീയതി നടക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകും.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ ലോകനേതാക്കളെ ക്ഷണിക്കാറുണ്ട്. കോവിഡ്19 കണക്കിലെടുത്ത് 2021-ലും 2022-ലും റിപ്പബ്ലിക് ദിന മുഖ്യാതിഥി ഉണ്ടായിരുന്നില്ല.
യുഎസ് പ്രസിഡന്റ് ജോ ബൈഡനെയാണ് അതിഥിയായി ക്ഷണിക്കാന്‍ പദ്ധതിയിട്ടതെങ്കിലും ജനുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം ജുലൈയില്‍ ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ബാസില്‍ ഡേ പരേഡില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.
ജുലൈയില്‍ തന്നെ ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ (മറൈന്‍) ജെറ്റുകള്‍ വാങ്ങാന്‍ അനുമതിയും നല്‍കിയിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കാനാായിരുന്നു ഇത്.