image

30 March 2023 1:50 PM IST

News

ഏപ്രില്‍ 1 മുതല്‍ നികുതി നിയമത്തിലുള്‍പ്പടെ മാറ്റം വരുന്നു, ഇവയറിയൂ

MyFin Desk

change in tax law effective from april 1
X

Summary

  • ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റങ്ങളാണ് നടപ്പിലാകുന്നത്.


പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ നിരവധി പുതിയ നികുതി നിയമ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശ, ടിഡിഎസ്, ക്രിപ്‌റ്റോ ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇവയില്‍ പ്രധാനം.

ഐടിആറിന്റെ പുതുക്കിയ ഫയലിംഗ്:

നികുതിദായകര്‍ക്ക് അവരുടെ ആദായനികുതി റിട്ടേണുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അധിക അവസരം ലഭിക്കും. പ്രസക്തമായ മൂല്യനിര്‍ണ്ണയ വര്‍ഷാവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യക്തികള്‍ക്ക് പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയും. അസസ്‌മെന്റ് വര്‍ഷത്തിന്റെ അവസാന ദിനം മുതല്‍ രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ സമര്‍പ്പിക്കണം.

ക്രിപ്റ്റോ ടാക്‌സ്:

ക്രിപ്റ്റോ ആസ്തികളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്കും ഇപ്പോള്‍ 30 ശതമാനം എന്ന നിരക്കില്‍ നികുതി ചുമത്തും. ക്രിപ്റ്റോ കറന്‍സിയുടെ രൂപത്തിലുള്ള സമ്മാനങ്ങളും നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടും. കൂടാതെ, ഒരു വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റില്‍ ഉണ്ടാകുന്ന നഷ്ടം മറ്റൊന്നില്‍ നിന്ന് നികത്തുന്നതിന് അനുവദിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

ഇപിഎഫ് അക്കൗണ്ടിലെ നികുതി:

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമങ്ങളും 2.5 ലക്ഷം രൂപ വരെയുള്ള നികുതി രഹിത മൂലധന നിക്ഷേപവും സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) തീരുമാനിച്ചു. ഇപിഎഫ്ഒ രണ്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യും: ഒന്ന് നികുതി നല്‍കേണ്ടതില്ലാത്തതും മറ്റൊന്ന് നികുതി നല്‍കേണ്ടതുമായ അക്കൗണ്ടുകളുമാവും അവ.

ദീര്‍ഘകാല മൂലധന നേട്ടത്തിലെ മാറ്റം:

നിലവില്‍, ലിസ്റ്റഡ് ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ വില്‍പ്പനയില്‍ ദീര്‍ഘകാല മൂലധന നേട്ടത്തിന് പരമാവധി 15 ശതമാനം സര്‍ചാര്‍ജ് ഉണ്ട്. മാറ്റങ്ങള്‍ വരുന്നതോടെ, ഈ പരമാവധി സര്‍ച്ചാര്‍ജ്ജ് എല്ലാ ആസ്തികളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (എന്‍പിഎസ്) സംഭാവന ചെയ്യാം:

ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 14 ശതമാനം വരെ സംഭാവന നല്‍കാനും ക്ലെയിം ചെയ്യാനും കഴിയും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കിഴിവിന് തുല്യമായിരിക്കും ഇത്.

75 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു:

75 വയസ്സിന് മുകളിലുള്ള ഏതൊരു മുതിര്‍ന്ന പൗരനെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കും, വ്യക്തി ഉപയോഗിക്കുന്ന ബാങ്കിന് ഒരു ഡിക്ലറേഷന്‍ നല്‍കണം. കൂടാതെ, ചില നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ മുതിര്‍ന്ന പൗരനെ ഫയലിംഗില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും:

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ അവരുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനാകില്ല. പണം നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

പ്രധാനമന്ത്രി വയ വന്ദന യോജന പലിശ നിരക്ക് പുനഃക്രമീകരണം:

പ്രധാന്‍ മന്ത്രി വയ വന്ദന യോജനയുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും പുനഃക്രമീകരിക്കാറുണ്ട്. പുതിയ നിരക്കുകള്‍ ഏപ്രില്‍ 1-ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020-2021ല്‍, പ്രതിവര്‍ഷം 7.4 ശതമാനമായിരുന്നു നിരക്ക്, അതിനുശേഷം അത് മാറ്റമില്ലാതെ തുടരുകയാണ്.

ഭവന വായ്പ കിഴിവിനുള്ള ആനുകൂല്യം നീക്കം ചെയ്യല്‍:

2021-22 സാമ്പത്തിക വര്‍ഷം വരെ, ഒരു പൗരന് 45 ലക്ഷം രൂപയില്‍ താഴെ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 1.5 ലക്ഷം രൂപ വരെ പലിശ സഹിതം ഭവനവായ്പ എടുക്കാന്‍ അധിക കിഴിവ് ഉണ്ടായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഈ പദ്ധതി ധനമന്ത്രി നീട്ടിയിട്ടില്ല.

സ്ഥാവര വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള ടിഡിഎസിലെ പുതിയ നിയമങ്ങള്‍:

കാര്‍ഷിക ഭൂമി ഒഴികെയുള്ള ഒരു സ്ഥാവര വസ്തു (ഭൂമി, കെട്ടിടം, ഫാക്ടറി മുതലായവ) വാങ്ങുന്നതിന് സ്രോതസ്സില്‍ നിന്ന് കുറയ്ക്കുന്ന നികുതിയാണിത്. നിങ്ങള്‍ സ്ഥാവര വസ്തുക്കളാണ് വാങ്ങുന്നതെങ്കില്‍, ? 50 ലക്ഷത്തിന് മുകളിലുള്ള വില്‍പ്പന വിലയില്‍ നിന്ന് 1% ടിഡിഎസ് ആയി (ഒരു വാങ്ങുന്നയാള്‍ എന്ന നിലയില്‍) കിഴിച്ച് ബാക്കി വില്‍പ്പനക്കാരന് നല്‍കണം. നേരത്തെ, വാങ്ങുന്നയാള്‍ വില്‍ക്കുന്നയാള്‍ക്ക് നല്‍കുന്ന പണത്തിന് നികുതി കുറച്ചിരുന്നു.