7 March 2024 4:58 PM IST
റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വരെ: Shah Rukh Khan ന്റെ ബിസിനസ്സ് തന്ത്രങ്ങൾ
MyFin Desk
Summary
- റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് വഴി ഐപിഎൽ ടീമിൽ 55 ശതമാനം ഓഹരികൾ കിംഗ് ഖാൻ സ്വന്തമാക്കി
- റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് കിംഗ് ഖാന്റെ ചിത്രത്തിന് മാത്രമല്ല മറ്റു ചിത്രങ്ങൾക്ക് വേണ്ടിയും VFX വർക്കുകളും പ്രൊഡക്ഷനും ചെയ്തിട്ടുണ്ട്.
- 2001-ൽ ഏകദേശം 13 കോടി രൂപയ്ക്ക് സ്വന്തമാക്കിയ "മന്നത്ത്"എന്ന വീട്ടിലാണ് ഖാൻ ജീവിക്കുന്നത്. ഇന്ന് മന്നത്തിൻ്റെ മൂല്യം 200 കോടിയിലേറെയായി
ഷാറൂഖ് ഖാൻ എന്ന് കേട്ടാലേ നമുക്ക് ഓര്മവരുന്നെത് ഒരു ബോളിവുഡ് താരപദവി അലങ്കരിച്ചിട്ടുള്ള ഹീറോ ആയിട്ടാണ്. പക്ഷെ ഇതേ സമയം കിംഗ് ഖാൻ നല്ലൊരു ബിസിനസ്സ്മാൻ കൂടി ആണ്. ഒന്നുമില്ലാഴ്മയിൽ നിന്നും പടുത്തുയർത്തിയ കിംഗ് ഖാന്റെ സാമ്രാജ്യം ഇന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 760 മില്യൺ ഡോളർ (6327 കോടി രൂപ) ആസ്ഥതി ഉണ്ടെന്നാണ് പറയുന്നത്.2001-ൽ ഏകദേശം 13 കോടി രൂപയ്ക്ക് സ്വന്തമാക്കിയ "മന്നത്ത്"എന്ന വീട്ടിലാണ് ഖാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആഘോഷിക്കുവാൻ ആരാധകർ ഈ മന്നത്തിനു മുന്നിൽ എത്താറുണ്ട്. ആരാധകരെ കാണാൻ വേണ്ടി മാത്രം ഖാൻ മന്നത്തിൽ പ്രേത്യേകം പണി കഴിപ്പിച്ച ഭാഗത്ത് എത്താറുണ്ട് .ഇന്ന് മന്നത്തിൻ്റെ മൂല്യം 200 കോടിയിലേറെയായി. കൂടാതെ പ്രമുഖ വിഎഫ്എക്‌സിൻ്റെയും നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റിൻ്റെയും ഉടമ കൂടിയാണ് അദ്ദേഹം, ഇത് ഏകദേശം 500 കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉൾക്കൊള്ളുന്നു.അദ്ദേഹത്തിൻ്റെ ആകർഷകമായ കാറിന്റെ ശേഖരണത്തിൽ ഒരു റോൾസ്-റോയ്‌സ് ഗോസ്റ്റ്, ഒരു മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്, ഒരു ബിഎംഡബ്ല്യു കൺവേർട്ടബിൾ, ഒരു ബിഎംഡബ്ല്യു ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഒരു ഔഡി, ബെൻ്റ്‌ലി, പോർഷെ 911 ടർബോ എന്നിവയും അദ്ദേഹത്തിൻ്റെ കാർ ശേഖരത്തെ അലങ്കരിക്കുന്നു
കിംഗ് ഖാന്റെ ബിസിനസ്സ് സാമ്രാജ്യം
അഭിനയത്തിൽ നിന്നുള്ള വരുമാനത്തിനപ്പുറം സ്മാർട്ടും നിഷ്ക്രിയവുമായ നിക്ഷേപങ്ങളുടെ വിപുലമായ ശ്രേണിയിലൂടെ ബിസിനസ്സ് ലോകത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ജൂഹി ചൗളയുടെയും അവരുടെ തന്നെ പാർട്ണർ ആയ ജയ് മേത്തയുടെയും പങ്കാളിത്തത്തോടെ അദ്ദേഹത്തിന് ഭൂരിഭാഗം ഓഹരികളും ഇപ്പോഴും നിലനിൽക്കുന്നുണ്ട് . റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് വഴി ഐപിഎൽ ടീമിൽ 55 ശതമാനം ഓഹരികൾ കിംഗ് ഖാൻ സ്വന്തമാക്കി.കരീബിയൻ പ്രീമിയർ ലീഗിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്, ഇൻ്റർനാഷണൽ ലീഗ് ടി20യുടെ അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നിവയിലും കിംഗ് ഖാൻ്റെ ഉടമസ്ഥാവകാശം ഉണ്ട്. അതുപോലെ തന്നെ തീം പാർക്കായ കിഡ്‌സാനിയയിലും ഖാൻ കനത്ത നിക്ഷേപം നടത്തിയിട്ടുണ്ട്.ബാങ്കിംഗ്, എഡ്‌ടെക്, കൺസ്യൂമർ ഗുഡ്‌സ്, സോഫ്റ്റ് ഡ്രിങ്സ് , എഫ്എംസിജി, ഇ-കൊമേഴ്‌സ്, ടെലികോം തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് അദ്ദേഹം തൻ്റെ സാനിധ്യം നൽകിയതിനാൽ പരസ്യ മേഖലയിലെ അദ്ദേഹത്തിൻ്റെ സ്വാധീനം ശ്രദ്ധേയമാണ്.ബൈജൂസ്, ഐസിഐസിഐ ബാങ്ക്, ലക്സ്, എവറസ്റ്റ്, ജിയോ, ബിഗ് ബാസ്‌ക്കറ്റ്, ഡിഷ് ടിവി, ദുബായ് ടൂറിസം എന്നിവയിലും അദ്ദേഹം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്
റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ്
ഷാരൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ജവാൻ' ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ലാഭകരമായ വിജയം നേടിയിട്ടുണ്ട് . 100 കോടി രൂപയാണ് ചിത്രത്തിന് ഖാൻ്റെ പ്രതിഫലം. ആഗോള ബോക്‌സ് ഓഫീസിൽ 1000 കോടി കടക്കുക എന്ന അസാധാരണ നാഴികക്കല്ലും ചിത്രം മറികടന്നു. ഈ ചിത്രം നിർമിച്ചിരുന്നത് റെഡ് ചില്ലീസ് എൻ്റർടെയ്ൻമെന്റും ഗൗരി ഖാനും ചേർന്നുകൊണ്ടാണ്. കിംഗ് ഖാന്റെ ഉടമസ്ഥത അവകാശത്തിലുള്ള ഈ കമ്പനി തന്നെയാണ് ചിത്രത്തിന് വേണ്ടി VFX ചെയ്തിരിക്കുന്നത്. റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് കിംഗ് ഖാന്റെ ചിത്രത്തിന് മാത്രമല്ല മറ്റു ചിത്രങ്ങൾക്ക് വേണ്ടിയും VFX വർക്കുകളും പ്രൊഡക്ഷനും ചെയ്തിട്ടുണ്ട്.