image

14 Jun 2025 5:18 PM IST

News

ജി7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലേക്ക്

MyFin Desk

g7 summit, prime minister modi to canada
X

Summary

  • ഇന്ത്യ-കാനഡ സാമ്പത്തിക സഹകരണം പുനരാരംഭിച്ചേക്കും
  • ആഗോള നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും


ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കാനഡയിലേക്ക്. ഇന്ത്യ-കാനഡ സാമ്പത്തിക സഹകരണം പുനരാരംഭിക്കുമെന്ന് സൂചന.

തിങ്കളാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സുരക്ഷ, ഊര്‍ജം, എഐ സാങ്കേതിക വിദ്യ മേഖലകളിലെ സഹകരണത്തിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ചര്‍ച്ച നടത്തും. ഈ മേഖലകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയായിരിക്കും അദ്ദേഹത്തിന്റെ അജണ്ട. ആഗോള ബിസിനസ് നേതാക്കളുമായും അന്താരാഷ്ട്ര സംഘടന പ്രതിനിധികളുമായും മോദി കൂടികാഴ്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുഎസ്, യുകെ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏഴ് വികസിത സമ്പദ് വ്യവസ്ഥകളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 7. എഐ, ക്വാണ്ടം, എനര്‍ജി എന്നിവയില്‍ പുതിയ പങ്കാളിത്തങ്ങള്‍, സാങ്കേതിക കൈമാറ്റം, ഗ്രീന്‍ എനര്‍ജി പ്രോത്സാഹനം എന്നിവ ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തിന് നേടാന്‍ സാധിച്ചേക്കും.

അതേസമയം, ഇന്തോ-കാനഡ വ്യാപാര- നിക്ഷേപ ചര്‍ച്ച വീണ്ടും ആരംഭിക്കുന്നതിനും ഇത് വഴിയൊരുക്കും. നേരത്തെ തന്നെ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിയേക്കും. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ- ഹരിതോര്‍ജ്ജ മേഖലകളിലേക്കായിരിക്കും നിക്ഷേപം എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.