29 Jan 2024 4:29 PM IST
Summary
- ഏകദേശം 45 കമ്പനികളില്‍ പുതിയ രീതി പരീക്ഷിക്കും
- ആറ് മാസത്തേയ്ക്കാണു പരീക്ഷണം
- വലിയ തൊഴില്‍ക്ഷാമം നേരിടുകയാണു ജര്‍മനി
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനി പ്രവൃത്തി ദിനം ആഴ്ചയില്‍ 4 ദിവസം മാത്രമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 2024 ഫെബ്രുവരി 1 മുതല്‍ തൊഴിലിടങ്ങളില്‍ പുതിയ രീതി നടപ്പിലാക്കും. ആറ് മാസത്തേയ്ക്കാണു പരീക്ഷണം.
ഏകദേശം 45 കമ്പനികളില്‍ പുതിയ രീതി പരീക്ഷിക്കും.
ജീവനക്കാരുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കുന്നതിനൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന ലേബര്‍ യൂണിയന്റെ അവകാശവാദം ശരിയാണോ എന്നു കണ്ടെത്താന്‍ കൂടിയാണിത്.
വലിയ തൊഴില്‍ക്ഷാമം നേരിടുകയാണു ജര്‍മനി. ഇതാകട്ടെ, എല്ലാ വ്യവസായങ്ങളിലെയും ജീവനക്കാരെ ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ നിര്‍ബന്ധിതരുമാക്കി തീര്‍ത്തിരിക്കുന്നു.
കുറഞ്ഞ ജനന നിരക്കും, കുടിയേറ്റവും കാരണം 2035-ഓടെ ജര്‍മനിയുടെ തൊഴില്‍സേനയില്‍ 70 ലക്ഷത്തിലധികം പേരുടെ കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണു ജര്‍മനി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.