image

18 April 2025 4:09 PM IST

News

യുനെസ്‌കോയുടെ ലോക സ്മരണിക രജിസ്റ്ററില്‍ ഗീതയും നാട്യശാസ്ത്രവും

MyFin Desk

G20 | Inflation |  Narendra Modi
X

Summary

സമ്പന്നമായ സംസ്‌കാരത്തിനുമുള്ള ആഗോള അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി


യുനെസ്‌കോയുടെ ലോക സ്മരണിക രജിസ്റ്ററില്‍ ഇടംനേടി ഭഗവത്ഗീതയും നാട്യ ശാസ്ത്രവും. ഇതിനെ അഭിമാന നിമിഷമെന്ന് പ്രധാന നരേന്ദ്ര മോദി വിശേഷിപ്പിച്ചു.നമ്മുടെ കാലാതീത ജ്ഞാനത്തിനും സമ്പന്നമായ സംസ്‌കാരത്തിനുമുള്ള ആഗോള അംഗീകാരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പട്ടികയില്‍ ഇരു ഗ്രന്ഥങ്ങളും ഇടം നേടിയ വിവരം കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് പ്രഖ്യാപിച്ചത്. ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ എക്‌സ് പോസ്റ്റിനു മറുപടിയായാണ് മോദി തന്റെ കാഴ്ചപ്പാട് എക്‌സ് പോസ്റ്റിലൂടെ വിശദീകരിച്ചത്.

ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും പ്രബുദ്ധതയെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവയുടെ ഉള്‍ക്കാഴ്ചകള്‍ ലോകത്തെ നിരന്തരം പ്രചോദിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തിയതോടെ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ 14 എന്‍ട്രികള്‍ ലഭിച്ചു. അന്താരാഷ്ട്ര ഉപദേശക സമിതി ശുപാര്‍ശ ചെയ്യുകയും എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്ത ഡോക്യുമെന്ററി പൈതൃകങ്ങളെയാണ് മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത്. 72 രാജ്യങ്ങളില്‍ നിന്നും നാല് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള വിവിധ വിഷയങ്ങളിലെ എന്‍ട്രികള്‍ നിന്നാണ് തെരഞ്ഞെടുപ്പ്.