29 July 2025 3:57 PM IST
ഐസിഎൽ ഫിൻകോർപ്പിന് ഗോവയിൽ റീജിണൽ ഓഫീസും 5 ബ്രാഞ്ചുകളും, ഉദ്ഘാടനം ചെയ്ത് ഗോവ മുഖ്യമന്ത്രി
MyFin Desk
ബഹു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ICL ഫിൻകോർപ്പിന്റെ NIDCC ഹെൽപ് സെന്ററിന്റെയും ഗോവയിലെ റീജിയണൽ ഓഫിസിന്റെയും, അഞ്ച് പുതിയ ശാഖകളുടെയും ഉദ്ഘാടനം, നിർവഹിച്ചു. ചടങ്ങിൽ ICL ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും, LACTCയുടെ ഗുഡ്‌വിൽ അംബാസഡറുമായ HE Hon. Adv. കെ.ജി. അനിൽകുമാർ; ICL ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും CEOയുമായ ശ്രീമതി ഉമ അനിൽകുമാർ; എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്; CFO ശ്രീ. മാധവൻകുട്ടി തേക്കേടത്ത്; HR ഹെഡ് ശ്രീ. സാം എസ്. മാലിയേക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമായ ICL Fincorp ലിമിറ്റഡ് ഗോവയിൽ റീജിയ ണൽ ഓഫീസും സംസ്ഥാനത്ത് ഉടനീളം അഞ്ചു ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്തുകൊണ്ട്, പടിഞ്ഞാറെ ഇന്ത്യയിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു.
ബഹുമാനപ്പെട്ട ഗോവ മുഖ്യമന്ത്രി Dr. പ്രമോദ് സാവന്താണ് ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. LACTC യുടെ ഗുഡ്‌വിൽ അംബാസിഡറും ICL ഫിൻകോർപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ: ICL ഫിൻകോർപ്പിൻ്റെ ഹോൾ-ടൈം ഡയറക്ടറും CEO-യുമായ ശ്രീമതി ഉമാ അനിൽകുമാർ; ഇന്ത്യൻ ദേശീയ വ്യവസായ വികസന കൗൺസിലിന്റെ (NIDCC) നാഷണൽ അഡ്മിനിസ്ട്രേറ്ററായ ശ്രീ സുബീഷ് വാസുദേവ് എന്നിവർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കസ്റ്റമേഴ്സിന്റെ ആവ്യശങ്ങൾക്കനുസരിച്ച് ICL ഫിൻകോർപ്പിൻന്റെ മികച്ച സാമ്പത്തിക സേവനങ്ങൾ ഗോവയിലുടനീളം ലഭിക്കുന്നതിനായാണ് പഞ്ചിമിലുള്ള റീജിയണൽ ഓഫീസിന് പുറമെ, പഞ്ചിം, മർഗാവോ, വാസ്കോ, മപുസ പോണ്ട എന്നീ ബ്രാഞ്ചുകളും തുറന്നിരിക്കുന്നത്.
ഭാരത സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കൗൺസിൽ കമ്മിറ്റിയുടെ (NIDCC) നാഷണൽ ലെൻഡിംഗ് പാർട്ട്ണറായി ICL ഫിൻകോർപ്പ് ഈയടുത്ത് നിയമിക്കപ്പെട്ടിരുന്നു. ഇത് ICL ഫിൻകോർപ്പിന്റെ വിശ്വാസ്യതയും, രാജ്യത്തെ സാമ്പത്തികമായി മുന്നോട്ട് നയിക്കുന്നതിനുള്ള ബ്രാന്റിന്റെ പ്രതിബദ്ധതയും തെളിയിക്കുന്നതാണ്.
ഉദ്ഘടനത്തോടനുബന്ധിച്ച് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള CSR/ചാരിറ്റി പ്രവർത്തനങ്ങളും ICL ഫിൻകോർപ്പ് നടത്തിയിട്ടുണ്ട്. അനാഥരായ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായമുൾപ്പടെ എല്ലാ ചിലവുകൾ ഏറ്റെടുക്കുകയും, സ്ത്രീകളുടെ ഉന്നമനത്തിനായി 25 തയ്യൽ മഷീനുകൾ, 500 റൈസ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു. 30 വർഷത്തിലധികമായി ICL ഫിൻകോർപ്പ് വിശ്വസ്തവും, ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തിയുള്ള സേവനകളിലൂടെയുമാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചത്.
പുതിയ ബ്രാഞ്ചുകൾ പ്രവർത്തനം ആരഭിക്കുന്നതിലൂടെ NIDCC-യുടെ ഒരു ഹെൽപ്പ് സെന്ററും ICL ഫിൻകോർപ്പ് ജനങ്ങൾക്കായി അവതരിപ്പിക്കുന്നു. പ്രാദേശിക സംരംഭകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർക്ക് സർക്കാർ പദ്ധതികൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക സഹായ സംവിധാനമാണിത്.
കസ്റ്റമേഴ്സിന് കൂടുതൽ സൗകര്യപ്രദവും, മികച്ചതുമായ ധനകാര്യ സേവനങ്ങൾ നൽകാനുള്ള ICLൻ്റെ ലക്ഷ്യത്തിന് ശക്തി പകരുന്നതാണ്, ഗോവയിലെ പുതിയ റീജിയണൽ ഓഫീസിന്റെയും, പുതിയ അഞ്ചു ബ്രാഞ്ചുകളുടെ ആരംഭം. അഡ്വ. കെ.ജി. അനിൽകുമാറിൻ്റെയും, ശ്രീമതി ഉമാ അനിൽകുമാറിന്റെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, പുതിയ ബ്രാഞ്ചുകളിലൂടെ, ഗോവയിലെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും, അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കഴിയുന്ന, സമയബന്ധിതവും, വിശ്വാസയോഗ്യവുമായ ഫിനാഷ്യൽ സൊലൂഷ്യൻസാണ് ICL ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നത്.