image

5 Sept 2023 6:37 PM IST

News

സ്വര്‍ണവില കുറഞ്ഞു; ഏലത്തിന് ആവശ്യം ഉയര്‍ന്നു

MyFin Desk

Spices,Spices | Commodities News | Business News | Zee Business | market rate
X

Summary

റബര്‍വിപണി സമ്മര്‍ദ്ദത്തില്‍


bbഅന്താരാഷ്ട്ര സുഗന്ധവ്യഞജ്‌ന വിപണിയില്‍ മുഖ്യ കുരുമുളക് ഉല്‍പ്പാദന രാജ്യങ്ങള്‍ ഇന്ത്യയിലെ ചലനങ്ങളെ ഉറ്റ് നോക്കുന്നു. അടുത്ത വാരതോടെ ഉത്സവ സീസണിലെ ചരക്ക് സംഭരണം ഊജ്ജിതമാക്കാനുള്ള അന്തര്‍സംസ്ഥാന ഇടപാടുകാരുടെ നീക്കം വിലയില്‍ വന്‍ വ്യതിയാനം ഉളവാക്കുമെന്നാണ് രാജ്യാന്തര തലത്തില്‍ ഇടപാടുകള്‍ നടത്തുന്നവരുടെ കണക്കുകൂട്ടല്‍. ഓണാഘോഷങ്ങള്‍ കഴിഞ്ഞങ്കിലും ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും പ്രമുഖ വിപണികളിലേയ്ക്കുള്ള കുരുമുളക് വരവ് കുറഞ്ഞ അളവില്‍ തുടരുന്നത് ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. ചരക്ക് സംഭരണം ഈ അവസ്ഥയില്‍ തുടങ്ങിയാല്‍ വില കുതിച്ചു കയറുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം. ഇതിനിടയില്‍ വില കുറയ്ക്കാന്‍ ഉത്തരേന്ത്യന്‍ ലോബി പല ആവര്‍ത്തി ശ്രമം നടത്തിയെങ്കിലും കാര്‍ഷിക മേഖല ചരക്ക് ഇറക്കുന്നതില്‍ വരുത്തിയ നിയന്ത്രണം വിപണിക്ക് താങ്ങായി.

വ്യവസായക മാന്ദ്യത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ചൈനീസ് റബര്‍ മാര്‍ക്കറ്റില്‍ സമ്മര്‍ദ്ദമുളവാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണര്‍വ് കാഴ്ച്ചവെച്ച റബര്‍ അവധി നിരക്കുകള്‍ ഇന്ന് കുത്തനെ ഇടിഞ്ഞത് ഏഷ്യന്‍ മാര്‍ക്കറ്റുകളെ മൊത്തത്തില്‍ പിടിച്ചുലച്ചു. ജപ്പാനിലും തായ്ണ്ടിലും റബറിന് നേരിട്ട തിരിച്ചടികള്‍ കണ്ട് ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് വില താഴ്ത്തി. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ വില ക്വിന്റ്റലിന് 200 രൂപ ഇടിഞ്ഞ് 14,700 ലാണ് ഇടപാടുകള്‍ നടന്നത്.

അറബ് രാജ്യങ്ങളില്‍ നിന്നും ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും ഏലത്തിന് ആവശ്യം ഉയര്‍ന്നു. ഇന്ന് ഉല്‍പ്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ കയറ്റുമതിക്കാര്‍ വലിപ്പം കൂടി ഇനങ്ങളില്‍ കാണിച്ച താല്‍പര്യം മികച്ചയിനങ്ങളുടെ വില കിലോ 2540 രൂപയിലേയ്ക്ക് ഉയര്‍ത്തി. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ശരാശരി ഇനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇവ 1884 രൂപയില്‍ കൈമാറ്റം നടന്നു. മൊത്തം 65,273 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 59,668 കിലോയും വിറ്റഴിഞ്ഞു.

ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെ നാളികേരോല്‍പ്പന്ന വിപണി ചലന രഹിതം. പ്രദേശിക വിപണികളില്‍ വെളിച്ചണ്ണയ്ക്ക് ആവശ്യം കുറഞ്ഞതിനിടയില്‍ മില്ലുകാര്‍ എണ്ണ റീലിസിംഗ് നിയന്ത്രിച്ചത് ഒരു പരിധി വരെ വില തകര്‍ച്ചയെ തടയാന്‍ ഉപകരിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ 12,500 രൂപയില്‍ സ്റ്റെഡിയാണ്.

കേരളത്തില്‍ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. ആഭരണ കേന്ദ്രങ്ങളില്‍ പവന് 120 രൂപയാണ് കുറഞ്ഞത്, പവന്‍ 44,240 രൂപയില്‍ നിന്നും 44,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5530 ല്‍ നിന്നും 5515 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 10 ഡോളര്‍ ഇടിഞ്ഞ് 1930 ഡോളറായി, അതേ സമയം വിനിമയ വിപണിയില്‍ രൂപയ്ക്ക് ഡോളറിന് മുന്നില്‍ നേരിട്ട തിരിച്ചടി മൂലം ആഭ്യന്തര സ്വര്‍ണ വില വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് താഴ്ന്നില്ല. രൂപയുടെ മൂല്യം ഇന്ന് 83.04 ലേയ്ക്ക് ഇടിഞ്ഞു.