image

29 Aug 2025 11:38 AM IST

News

ഹൈക്കമ്മീഷണര്‍മാരെ നിയമിച്ച് ഇന്ത്യയും കാനഡയും

MyFin Desk

india and canada appoint high commissioners
X

Summary

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക്


ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം ഹൈക്കമ്മീഷണര്‍മാരെ നിയമിച്ചു.കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഏകദേശം രണ്ടര മാസത്തിന് ശേഷമാണ് ഈ നീക്കം. ദൂതന്മാരെ നിയമിക്കാനും ബന്ധം മെച്ചപ്പെടുത്താനും ഇരു നേതാക്കളും അന്ന് തീരുമാനിച്ചിരുന്നു.

2023ല്‍ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകന്റെ കൊലപാതകത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വഷളായത്.

ഒട്ടാവയിലേക്കുള്ള അടുത്ത ഹൈക്കമ്മീഷണറായി പരിചയസമ്പന്നനായ നയതന്ത്രജ്ഞന്‍ ദിനേശ് കെ പട്നായിക്കിനെ ഇന്ത്യ നിയമിച്ചപ്പോള്‍, കാനഡ ന്യൂഡല്‍ഹിയിലേക്കുള്ള പുതിയ സ്ഥാനപതിയായി ക്രിസ്റ്റഫര്‍ കൂട്ടറിനെ നിയമിച്ചു.35 വര്‍ഷത്തെ നയതന്ത്ര പരിചയമുള്ള കരിയര്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണ് ക്രിസ്റ്റഫര്‍.് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മണിക്കൂറുകള്‍ക്ക് ശേഷം, 1990 ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് കേഡറിലെ ദിനേശ് കെ. പട്‌നായിക് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ചുമതല ഉടന്‍ ഏറ്റെടുക്കുമെന്ന് ഏറ്റെടുക്കുമെന്ന് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചു. പട്‌നായിക് നിലവില്‍ സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡറാണ്.

'ഇന്ത്യയുമായുള്ള നയതന്ത്ര ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കാനഡയുടെ ഘട്ടം ഘട്ടമായുള്ള സമീപനത്തെയാണ് പുതിയ ഹൈക്കമ്മീഷണറുടെ നിയമനം പ്രതിഫലിപ്പിക്കുന്നത്. കാനഡയുടെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം കനേഡിയന്‍മാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണ് ഈ നിയമനം,' അനിത് ആനന്ദ് പറഞ്ഞു.