image

28 March 2023 4:24 PM IST

News

പാൻ- ആധാർ ലിങ്കിംഗ്, ജൂൺ 30 വരെ നീട്ടി

MyFin Desk

date extended pan-aadhaar linking till june30
X

Summary

  • ഈ മാസം 31 നു അവസാനിക്കാനിരിക്കുകയായിരുന്നു
  • അഞ്ചാം തവണയാണ് സിബിഡിടി തിയതി നീട്ടുന്നത്


ആശങ്കകൾക്ക് വിരാമമിട്ട് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. ജൂൺ 30 ലേക്കാണ് നീട്ടിയതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ് വ്യക്തമാക്കി .ഈ മാസം 31 നായിരുന്നു ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി.


ഈ മാസം 31 ന് മുമ്പ് പിഴയോടെ പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാമെന്നും അതിന് ശേഷം സാമ്പത്തിക ഇടപാടുകള്‍ നടത്താനാവാത്ത വിധം പാന്‍ അസാധുവാകുമെന്നുമായിരുന്നു അറിയിപ്പ്. അവസാനമായിട്ടാണ് 500,1000 രൂപ പിഴയോടെ ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അന്തിമ തീയതിയായി 2023 മാര്‍ച്ച് 31 നിശ്ചയിച്ചത്.

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ വരിക്കാര്‍ക്കും പാനും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം റെഗുലേറ്ററി അതോറിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ബി ഡി ടി) അറിയിച്ചിരുന്നു.2022 ജൂലൈ 1-നോ അതിനു ശേഷമോ പാന്‍-ആധാര്‍ ലിങ്ക് പൂര്‍ത്തിയാകുകയാണെങ്കില്‍, 1,000 രൂപ ഫീസ് ഈടാക്കും.