image

29 Sept 2024 10:54 AM IST

News

ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗോയല്‍

MyFin Desk

encourage domestic products to reduce imports
X

Summary

  • രാജ്യത്തിനകത്ത് നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വില്‍പന ഇറക്കുമതി കുറയ്ക്കും
  • ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി വളരാന്‍ ഇത് സഹായിക്കും
  • 12 വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു


ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് വാണിജ്യ വ്യവസായ പീയുഷ് ഗോയല്‍ ആഹ്വാനം ചെയ്തു.

ഗ്രേറ്റര്‍ നോയിഡയിലെ യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയില്‍ സംസാരിച്ച ഗോയല്‍, അംഗീകൃത 20 വ്യാവസായിക ടൗണ്‍ഷിപ്പുകളില്‍ ഒന്ന് ഗ്രേറ്റര്‍ നോയിഡയിലാണ് വരുന്നതെന്നും അതില്‍ ആദ്യ ഘട്ടം ഇതിനകം വിറ്റുതീര്‍ന്നുവെന്നും പറഞ്ഞു.

അടുത്ത ഘട്ടത്തിനായി സംസ്ഥാനവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

'രാജ്യത്തിനകത്ത് നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വില്‍പന ഇറക്കുമതി കുറയ്ക്കും, എംഎസ്എംഇകള്‍ വര്‍ധിപ്പിക്കും, 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പദ്ധതി വളരാന്‍ സഹായിക്കും,' അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലും ബീഹാറിലും ഉള്‍പ്പെടെ 28,602 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ 12 വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ (ഐപിആര്‍) ഭരണം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും 2014 ല്‍ 6,000 പേറ്റന്റുകളാണ് 2014 ല്‍ അനുവദിച്ചിരുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇത് ഒരു ലക്ഷമായി ഉയര്‍ന്നതായും ഗോയല്‍ പറഞ്ഞു.

ലോകത്തിലെ ഇന്ത്യയുടെ ഐഡന്റിറ്റി ഇപ്പോള്‍ ഗുണനിലവാരമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ദാതാവായി മാറിയെന്ന് അദ്ദേഹം പറഞ്ഞു: 'മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് നമ്മള്‍ പരസ്പരം ഉല്‍പ്പന്നങ്ങള്‍ വാങ്ങണം. പകരം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക, അത് എംഎസ്എംഇകളെ പിന്തുണയ്ക്കും. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പദ്ധതി പ്രോത്സാഹിപ്പിക്കുക' ഗോയല്‍ കൂട്ടിച്ചേര്‍ത്തു.