image

25 May 2025 9:59 AM IST

News

കാലവര്‍ഷം കനത്തു; കനത്തമഴയും കാറ്റും തുടരും

MyFin Desk

monsoon arrives in andaman, heavy rain likely in kerala
X

Summary

  • സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
  • അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം


സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ഇന്ന് കൂടുതല്‍ ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം. അഞ്ചൂ വടക്കന്‍ ജില്ലകളിലും ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നലെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാവകുപ്പ് സഥിരീകരിച്ചത്. ഇതിനുമുമ്പ് സാധാരണയിലും നേരത്തെ കാലവര്‍ഷം എത്തിയത് 2009ലായിരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കനത്ത മഴയോടനുബന്ധിച്ച് വയനാട്, ഇടുക്കി തുടങ്ങിയ മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിച്ചിട്ടുണ്ട്. അപകടകരമാകുന്ന യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാറ്റും മഴയും ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തും ലക്ഷദ്വീപിലും മത്സ്യബന്ധം നിരോധിച്ചു.

വയനാട്ടില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ തയ്യാറെടുക്കുന്നു.

നാളെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റുകളും മറ്റും തകര്‍ന്നു.

ഇതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പടരാനുമുള്ള സാധ്യത വളരെയേറെയാണ്. സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.