image

25 Aug 2025 2:34 PM IST

News

ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് അടുത്തമാസം മുതല്‍

MyFin Desk

ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ്   അടുത്തമാസം മുതല്‍
X

Summary

ആദ്യ ട്രെയിന്‍ ഐസിഎഫ് നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കൈമാറി


രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി നോര്‍ത്തേണ്‍ റെയില്‍വേയ്ക്കു കൈമാറി ഐസിഎഫ്. അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും.

ടാങ്കില്‍ സംഭരിച്ച ഹൈഡ്രജന്‍, അന്തരീക്ഷ വായുവിലെ ഓക്സിജനുമായി ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് സംയോജിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് ഹൈഡ്രജന്‍ തീവണ്ടിയുടെ എന്‍ജിനെ ചലിപ്പിക്കുക.

118 കോടി രൂപ ചെലവില്‍ നിര്‍മിച്ച വണ്ടിയുടെ മുന്നിലും പിന്നിലും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഓരോ എന്‍ജിനുകളും നടുവില്‍ എട്ട് കോച്ചുകളുമാണുണ്ടാകുക.

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി ഉടന്‍ പുറത്തിറങ്ങുമെന്നും റെയില്‍വേയുടെ ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലാണിതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോകത്ത് നാലുരാജ്യങ്ങള്‍മാത്രമാണ് ഹൈഡ്രജന്‍ തീവണ്ടി നിര്‍മിക്കുന്നത്.

ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ ഉണ്ടാവുന്ന വെള്ളം മാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് ഇതിന് മലിനീകരണം ഒട്ടുമുണ്ടാവില്ല. വിവിധ പൈതൃകപാതകളില്‍ 35 ഹൈഡ്രജന്‍ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്.