image

14 Jun 2025 12:22 PM IST

News

മഞ്ഞുരുകുമോ? ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും ചൈനയും

MyFin Desk

മഞ്ഞുരുകുമോ? ബന്ധങ്ങള്‍   ശക്തിപ്പെടുത്താന്‍ ഇന്ത്യയും ചൈനയും
X

Summary

  • ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും
  • കൈലാസ് മാനസരോവര്‍ യാത്രക്ക് ചൈനീസ് അനുമതി


ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി സണ്‍ വീഡോങ്ങുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കൂടാതെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇരുപക്ഷവും സമ്മതിച്ചു.

ഇതിനുമുമ്പ് ജനുവരിയിലാണ് ഇരുപക്ഷവും കൂടിക്കാഴ്ച നടത്തിയത്.

ഈ വര്‍ഷത്തെ കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിക്കുന്നതിന് ചൈന നല്‍കിയ സഹകരണത്തെ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു. അതിര്‍ത്തി കടന്നുള്ള നദികളിലെ സഹകരണത്തിനായുള്ള വിദഗ്ദ്ധ തല സംവിധാനത്തിന്റെ സഹകരണം ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. പുതുക്കിയ വ്യോമ സേവന കരാര്‍ എത്രയും വേഗം പൂര്‍ത്തിയാകുമെന്ന് വിദേശകാര്യ സെക്രട്ടറി പ്രതീക്ഷിക്കുന്നു.

ഇന്ത്യയും ചൈനയും വിസ സൗകര്യത്തിനും കൈമാറ്റത്തിനും 'പ്രായോഗിക നടപടികള്‍' സ്വീകരിക്കാന്‍ സമ്മതിച്ചു.

വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം യോഗത്തെക്കുറിച്ച് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. അതനുസരിച്ച് ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയതായും പറയുന്നു.