14 Sept 2025 9:03 AM IST
Summary
2027-ല്‍ നടക്കുന്ന അഞ്ചാമത് ഉച്ചകോടിക്ക് ചെന്നൈ ആതിഥേയത്വം വഹിക്കും
സമുദ്ര സഹകരണത്തില്‍ അന്താരാഷ്ട്ര നേതൃത്വം ഊട്ടിയുറപ്പിച്ചുകൊണ്ട്, 2027 ല്‍ നടക്കുന്ന അഞ്ചാമത് ആഗോള തീരസംരക്ഷണ സേന ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെന്നൈയിലായിരിക്കും ഉച്ചകോടി. അന്താരാഷ്ട്ര കോസ്റ്റ് ഗാര്‍ഡ് ഫ്‌ലീറ്റ് റിവ്യൂവും ലോക കോസ്റ്റ് ഗാര്‍ഡ് സെമിനാറും മൂന്ന് ദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെടും.
ഉയര്‍ന്നുവരുന്ന സമുദ്ര വെല്ലുവിളികള്‍ നേരിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊപ്പം അന്താരാഷ്ട്ര സമുദ്ര ഐക്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആഗോള വേദിയായും ഇത് മാറും. ഈവര്‍ഷം സെപ്റ്റംബര്‍ 11, 12 തീയതികളില്‍ റോമില്‍ നടന്ന, നാലാമത് ഉച്ചകോടിയാണ് ഈ തീരുമാനങ്ങള്‍ കൈക്കോണ്ടത്.
ഉച്ചകോടിക്കിടെ, ഇന്ത്യന്‍ തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ ഇറ്റാലിയന്‍ തീരസംരക്ഷണ സേന കമാന്‍ഡന്റുമായി കൂടിക്കാഴ്ച നടത്തി. തിരച്ചില്‍ ദൗത്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, അന്തര്‍ദേശീയ സമുദ്ര കുറ്റകൃത്യങ്ങള്‍ തടയല്‍, വിവര വിനിമയം, പരിശീലനം, സാങ്കേതിക സഹായം എന്നിവയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത എന്നിവ ഇരു വിഭാഗവും ചര്‍ച്ച ചെയ്തു.