image

10 Aug 2023 5:31 PM IST

News

നേപ്പാളില്‍നിന്നും തക്കാളി ഇറക്കുമതി ചെയ്യുന്നു

MyFin Desk

tomatoes are imported from nepal
X

Summary

  • വാരാണസി, ലഖ്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച തക്കാളിയെത്തും
  • വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗം


നേപ്പാളില്‍ നിന്ന് ഇന്ത്യ തക്കാളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. രാജ്യത്ത് തക്കാളിവില വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.ഉത്തരേന്ത്യയിലെ വാരാണസി, ലഖ്നൗ, കാണ്‍പൂര്‍ നഗരങ്ങളില്‍ വെള്ളിയാഴ്ചയോടെ ആദ്യ ഇറക്കുമതി എത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

വരണ്ട കാലാവസ്ഥയും കാലം തെറ്റിയ അതി തീവ്ര മഴയും തക്കാളി കൃഷിയെ ബാധിച്ചിരുന്നു. ഉല്‍പ്പന്നം കിട്ടായതായതോടെ വില കുത്തനെ കുതിച്ചു. ഏതാനും ദിവസം മുന്‍പും ഡെല്‍ഹിയില്‍ തക്കാളി കിലോയ്ക്ക് 259 രൂപയായിരുന്നു വില.

ഇതുകൂടാതെ വൈറസ് ബാധയും വിളയെ ഭീഷണിയായി.