3 Feb 2024 4:55 PM IST
Summary
- മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 723 കോടി രൂപയിലെത്തി
- ബാങ്കിന്റെ ഓഹരി 6.5 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55.5 രൂപയിലെത്തി
- ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന അഞ്ചാമത്തെ പൊതുമേഖലാ ബാങ്കാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാറി.
ഫെബ്രുവരി രണ്ടിന് വ്യാപാരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഓഹരി 6.5 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55.5 രൂപയിലെത്തി.
എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ 56.15 രൂപയായിരുന്നു.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് ഇതിനു മുന്‍പ് 1 ലക്ഷം കോടി രൂപ വിപണി മൂല്യം കൈവരിച്ച പൊതുമേഖലാ ബാങ്കുകള്‍.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 30 ശതമാനം വര്‍ധിച്ച് 723 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുന്‍പ് ഇതേ പാദത്തിലെ അറ്റാദായം 555 കോടി രൂപയായിരുന്നു.