image

28 Oct 2023 5:24 PM IST

News

ഒഇസിഡി രാജ്യങ്ങളിലേക്ക് ചേക്കേറി ഇന്ത്യക്കാർ

MyFin Desk

ഒഇസിഡി രാജ്യങ്ങളിലേക്ക് ചേക്കേറി ഇന്ത്യക്കാർ
X

ഒരു ലക്ഷത്തിലധികം ഇന്ത്യക്കാർ 2021 -ല്‍ ഒഇസിഡി രാജ്യങ്ങളിലെ (ഓർഗനേസേഷന്‍ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്) പൗരത്വം നേടിയതായി ഒഇസിഡിയില്‍നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. യുഎസ്,കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം പേർക്ക് പൗരത്വം ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. ഒഇസിഡി രാജ്യങ്ങളുടെ പൗരത്വം ലഭിക്കാൻ കൂടുതല്‍ സാധ്യതയുള്ള രാജ്യവും ഇന്ത്യയാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

പതിനായിരത്തിലധികം ഇന്ത്യക്കാർക്ക് യുകെ പാസ്പോർട്ട് ലഭ്യമായി.യുഎസിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് പൌരത്വം കിട്ടിയത്.56085 പേർക്ക്. 2023 ഒഇസിഡി ഇൻ്റർനാഷണല്‍ ഔട്ട്ലുക്ക് പ്രകാരം ഈ നാലു രാജ്യങ്ങളുടെ റാങ്കിങ്ങിലും ഇന്ത്യയാണ് ഒന്നാമതായിട്ടുള്ളത്. ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ പോകാന്‍ ഇഷ്ടപ്പെടുന്നതും ഈ രാജ്യങ്ങളിലേക്കാണ്.

2000 ത്തില്‍ താഴെ ഇന്ത്യൻ വംശജർക്കാണ് സ്പാനിഷ് പൗരത്വം ലഭിച്ചത്. 19 -ാം റാങ്കാണ് ഈ രാജ്യം.എന്നാല്‍ നെതർലാൻഡില്‍ 5 -ാം റാങ്ക് 1736 ഇന്ത്യൻ വംശജർ. ഇറ്റലി 4489 ,ന്യൂസിലാൻഡ് 2727 ,സ്വിറ്റ്സർലന്‍ഡ് - 1636 ,ജർമനി 2515 ഇന്ത്യൻ വംശജർക്കാണ് 2021 ല്‍ പൗരത്വം ലഭിച്ചത്.

2019 ലെ സ്വദേശിവത്കരണ സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം ഇടിവുണ്ടായിട്ടും ഒഇസിഡി രാജ്യങ്ങളിലെ ഇന്ത്യൻ പൌരതവം ഉയർന്നു. 2021 -ല്‍ 407000 ഇന്ത്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇത് മുന്‍വർഷത്തേക്കാള്‍ (222000 പേർ ) 86 ശതമാനം കൂടുതലാണ്.

സിറിയ,മെെക്സികൊ എന്നിവയാണ് ഒഇസിഡി പൗഎരത്വം സ്വീകരിച്ച മറ്റു രാജ്യങ്ങള്‍. സിറിയയിലെ അഭ്യന്തര യുദ്ധം കാരണം 2010 ല്‍ നിരവധി സിറിയക്കാർ മറ്റു രാജ്യങ്ങളിലേക്ക് താമസത്തിനായി കുടിയേറി.പിന്നീട് അവിടുത്തെ പൌരന്മാരായി മാറുകയാണ് ഇവർ.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി'ട്ടുള്ള സംഘടനയാണ്. വിപണി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥകളുള്ള 38 ജനാധിപത്യ രാജ്യങ്ങളാണ് ഇതിലുള്ളത്. ഉയർന്ന സാമ്പത്തിക നിലവാരവും ജീവിതനിലവാരവുമുള്ള രാജ്യങ്ങളാണിവ.