image

22 Oct 2023 1:01 PM IST

News

​ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ

MyFin Desk

india to help palestinians in gaza
X

Summary

  • ഐഎഎഫ് സി 17 വിമാനം ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്ന്പുറപ്പെട്ടു.


ഇസ്രായേൽ - ഹമാസ് യുദ്ധത്തിനിടെ ​ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ മരുന്നുകളും വൈദ്യോപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു.

ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ , ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയും ഇവയിൽ ഉൾപ്പെടുന്നതെയി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്നലെയാണ് ഗാസയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായം എത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി തുറന്നത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിലാണ് ഇന്നലെ റാഫ അതിർത്തികടന്നു ട്രാക്കുകളെത്തിയത് . ഇന്നലെയെത്തിയതിൽ 13 എണ്ണത്തിൽ മരുന്നുകളും മെഡിക്കൽ സാമഗ്രികളും അഞ്ചെണ്ണത്തിൽ ഭക്ഷണവും രണ്ടെണ്ണത്തിൽ വെള്ളവുമായിരുന്നു. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗാസയിൽ 20 ട്രക്ക് സഹായംകൊണ്ട് ഒന്നും ആവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചു.

സ്വതന്ത്ര പരമാധികാര പലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കി ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിലപാടാണ് പ്രാരംഭകാല മുതല്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ എടുത്തിട്ടുള്ളത്.