11 May 2024 1:27 PM IST
Summary
- ഏപ്രില്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയരമായ 649 ബില്യന്‍ ഡോളറിലെത്തിയിരുന്നു
- മേയ് 3 ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 653 ദശലക്ഷം ഡോളര്‍ ഇടിഞ്ഞ് 54.88 ബില്യന്‍ ഡോളറായി
- സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് 2 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 18.051 ബില്യണ്‍ ഡോളറായി
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം നാലാഴ്ചയ്ക്കിടെ ആദ്യമായി ഉയര്‍ന്നതായി മേയ് 10 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു.
മേയ് 3 ന് അവസാനിച്ച ആഴ്ചയിലെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 3.7 ബില്യന്‍ ഡോളര്‍ വര്‍ധിച്ച് 641.59 ബില്യന്‍ ഡോളറിലെത്തി.
ഏപ്രില്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയരമായ 649 ബില്യന്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് മൂന്നാഴ്ച ഇടിയുകയും ചെയ്തു.
മേയ് 3 ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 653 ദശലക്ഷം ഡോളര്‍ ഇടിഞ്ഞ് 54.88 ബില്യന്‍ ഡോളറായി.
സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 2 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 18.051 ബില്യണ്‍ ഡോളറായി.
ഏപ്രിലില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 83.57 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവ് കൂടിയായിരുന്നു ഇത്.