image

14 Dec 2023 6:01 PM IST

News

ഇന്‍ഡിഗോ ഡല്‍ഹി-അയോധ്യ വിമാന സര്‍വീസ് 30ന് ആരംഭിക്കും

MyFin Desk

1,666 Crore Indigo Airlines prepares for tax legal action
X

Summary

  • അയോധ്യ ഇന്‍ഡിഗോയുടെ 86-ാമത്തെ ആഭ്യന്തര തലത്തിലുള്ള ഡെസ്റ്റിനേഷനാണെന്നു കമ്പനി അറിയിച്ചു
  • അയോധ്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും
  • അയോധ്യയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കും


ഇന്‍ഡിഗോ ഡല്‍ഹി-അയോധ്യ വിമാന സര്‍വീസ് ഡിസംബര്‍ 30ന് ആരംഭിക്കും. 2024 ജനുവരി 6 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കും. ജനുവരി 11 മുതല്‍ അയോധ്യയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുമെന്നും ഇന്‍ഡിഗോ ഡിസംബര്‍ 13ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അയോധ്യ ഇന്‍ഡിഗോയുടെ 86-ാമത്തെ ആഭ്യന്തര തലത്തിലുള്ള ഡെസ്റ്റിനേഷനാണെന്നും കമ്പനി അറിയിച്ചു.

2024 ജനുവരിയില്‍ അയോധ്യയില്‍ രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. അതോടെ അയോധ്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് ഇന്‍ഡിഗോ പുതിയ സര്‍വീസ് അയോധ്യയിലേക്ക് ആരംഭിക്കുന്നത്.

' അയോധ്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, ഞങ്ങളുടെ പുതിയ വിമാനങ്ങള്‍ തീര്‍ഥാടകര്‍ക്കും മറ്റ് വിനോദസഞ്ചാരികള്‍ക്കും നഗരത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കും' ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് ഹെഡ് വിനയ് മല്‍ഹോത്ര പറഞ്ഞു.