13 May 2025 6:32 PM IST
Summary
- ടാല്‍റോപ് യുഎയില്‍ ചുവടുറപ്പിക്കുന്നു
- ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സമ്മിറ്റ് ഉറപ്പുവരുത്തും
ഹൈബ്രിഡ് ആവാസവ്യവസ്ഥകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനിയായ ടാല്‍റോപ് ദുബായില്‍ ഇന്നൊവേഷന്‍, ടെക്നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. യുഎഇ ദിനപത്രമായ ഖലീജ് ടൈംസുമായി സഹകരിച്ച് ദുബായിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 20നാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റത്തെ 20 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇത് അവസരമൊരുക്കും. കൂടാതെ എഡ്യുക്കേഷന്‍, ഇന്നൊവേഷന്‍, സംരംഭകത്വ മേഖലകളില്‍ ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും.
ഇതില്‍ ഇന്നൊവേഷന്‍, ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ നയിക്കും.
മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ യൂനിവേഴ്‌സിറ്റികളുടെയും സ്‌കൂളുകളുടെയും പ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍, വന്‍കിട നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ ടാല്‍റോപ് വികസിപ്പിച്ചെടുക്കുന്ന സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റത്തെ കുറിച്ചുള്ള വിശദമായ സെഷനുകള്‍ നടക്കും.
ഈ ഇക്കോസിസ്റ്റത്തിന്റെ ലോഞ്ച് ഉച്ചകോടിയില്‍ നടക്കും. യു.എ.ഇ യിലെ യൂനിവേഴ്‌സിറ്റികള്‍, കോളേജുകള്‍, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇന്നൊവേഷന്‍ എത്തിക്കുന്ന ഇക്കോസിസ്റ്റത്തെ ഉച്ചകോടി പരിചയപ്പെടുത്തും.