image

1 Feb 2024 5:37 PM IST

News

സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടക്കാല ബജറ്റ്: ഫിക്കി

MyFin Desk

interim budget aimed at comprehensive development of society, ficci
X

Summary

സബ്ക സാഥ്, സബ്ക വിശ്വാസ് എന്ന അടിസ്ഥാന തത്വത്തിലൂന്നിയാണു ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചതെന്നു ഫിക്കി


സബ്ക സാഥ്, സബ്ക വിശ്വാസ് എന്ന അടിസ്ഥാന തത്വത്തിലൂന്നിയാണു ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചതെന്നു ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു. സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടക്കാല ബജറ്റാണിത്. നിലവിലെ നിക്ഷേപ നിരക്കും സാമ്പത്തിക അച്ചടക്കവും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചു കൊണ്ടുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന വഴി ഭവന വികസനത്തിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ബജറ്റിലൂടെ പ്രകടമാക്കി.

ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ആഭ്യന്തര ടൂറിസം, വിമാനത്താവളങ്ങള്‍, റെയില്‍വേ ഇടനാഴികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നല്‍ നല്‍കുക,പുതിയ വിമാനത്താവളങ്ങളുടെയും ഹരിത ഊര്‍ജ സ്രോതസ്സുകളുടെയും വികസനം എന്നിവയ്ക്കു ബജറ്റില്‍ മുന്‍ഗണന നല്‍കി. 2047-ഓടെ ഒരു വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിലൂന്നിയുള്ളതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.

വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ മത്സരിക്കുന്നതിനുമുള്ള മുന്‍ഗണനാ മേഖലയെന്ന നിലയില്‍ എംഎസ്എംഇ മേഖലയോടുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതിബദ്ധത സന്തോഷകരമാണ്.

ഗവേഷണവും വികസനവും വര്‍ധിപ്പിക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 55 വര്‍ഷ പലിശരഹിത വായ്പയായി 1 ലക്ഷം രൂപ നല്‍കുന്നത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഉത്തേജനം പകരും. സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയ്ക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പ നല്‍കാനുള്ള നിര്‍ദേശവും സ്വാഗതാര്‍ഹമാണെന്ന് ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.