2 March 2024 4:34 PM IST
Summary
- ജാംനഗറില്‍ നടക്കുന്ന അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗിന്റെ കാറ്ററിംഗ് കരാര്‍ ലഭിച്ചിരിക്കുന്നത് രാമേശ്വരം കഫേയ്ക്കാണ്
- മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ രാമേശ്വരത്തിന്റെ പേര് കഫേയ്ക്ക് നല്‍കിയത്
- 2021-ലാണ് രാമേശ്വരം കഫേ സ്ഥാപിച്ചത്
2024 മാര്‍ച്ച് 1 ന് സ്‌ഫോടനം നടന്ന ബെംഗളുരുവിലെ രാമേശ്വരം കഫേ, വെറുമൊരു കാപ്പികടയല്ല. പ്രതിമാസം 4.5 കോടി രൂപയുടെ ബിസിനസ് ചെയ്യുന്ന ഒരു ഭക്ഷണകേന്ദ്രം കൂടിയാണ്.
ബെംഗളുരുവില്‍ നാല് ഔട്ട്‌ലെറ്റുകളാണ് രാമേശ്വരം കഫേയ്ക്കുള്ളത്. ബ്രൂക്ക്ഫീല്‍ഡ് ബ്രാഞ്ചിലാണ് സ്‌ഫോടനം നടന്നത്.
ഐഐഎം അഹമ്മദാബാദില്‍ നിന്നും പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയ ദിവ്യയും രാഘവേന്ദ്രയുമാണ് രാമേശ്വരം കഫേയുടെ സ്ഥാപകര്‍.
വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വിളമ്പുകയും ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്തതോടെ കഫേ ജനപ്രീതിയില്‍ ഒന്നാമനായി. സോഷ്യല്‍ മീഡിയയില്‍ രാമേശ്വരം കഫേയെ കുറിച്ച് മികച്ച റിവ്യു ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ജാംനഗറില്‍ നടക്കുന്ന അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗിന്റെ കാറ്ററിംഗ് കരാര്‍ രാമേശ്വരം കഫേയ്ക്ക് ലഭിക്കുകയും ചെയ്തു.
മാര്‍ച്ച് 1 ന് സ്‌ഫോടനം നടക്കുമ്പോള്‍ കഫേയുടെ സ്ഥാപകരിലൊരാളായ രാഘവേന്ദ്ര ജാംനഗറിലായിരുന്നു. അംബാനിയുടെ കല്യാണത്തിന്റെ കാറ്ററിംഗിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു.
വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വിളമ്പുന്ന രാമേശ്വരം കഫേയില്‍ പ്രതിമാസം 4.5 കോടി രൂപ വരുമാനം നേടുന്നു. രാമേശ്വരം കഫേയുടെ വിപണിമൂല്യം കണക്കാക്കുന്നത് 18,800 കോടി രൂപയോളമാണ്.
രാമേശ്വരം കഫേ നാല് ശാഖകള്‍ വിജയകരമായി നടത്തി വരുന്നു. ഇവയെല്ലാം നല്ല രീതിയില്‍ തന്നെ ബിസിനസ് ചെയ്യുന്നുമുണ്ട്. ഒരു പക്ഷേ ഇന്നലെ നടന്ന സ്‌ഫോടനം ബിസിനസ് വൈരാഗ്യത്തിന്റെ പേരിലാണോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.