image

2 Sept 2025 4:39 PM IST

News

ട്രംപ് രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം

MyFin Desk

ട്രംപ് രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം
X

Summary

പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം


പ്രഖ്യാപിക്കാനൊരുങ്ങുന്നതായി അഭ്യൂഹം. ട്രംപ് രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യും. 79-കാരനായ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയാണ് രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹത്തിലേക്ക് നയിച്ചിരിക്കുന്നത്.

ട്രംപ് പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് ദിവസങ്ങളായി. ട്രംപിന്റെ കൈപ്പത്തിയുടെ പുറംഭാഗത്ത് കാണപ്പെടുന്ന ചതവ് പോലുള്ള അടയാളങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. എന്നാല്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് റഷ്യ- ഉക്രൈന്‍ യുദ്ധം സംബന്ധിച്ച സുപ്രധാന പ്രസ്താവന നടത്താനാണ്. അല്ലെങ്കില്‍ സേവന മേഖലയിലോ അല്ലാതയോ വന്‍ താരിഫുകള്‍ പ്രഖ്യാപിക്കാനാവുമെന്നും വിലയിരുത്തലുകളും വരുന്നുണ്ട്.

അതേസമയം, ട്രംപിന്റെ ആരോഗ്യം മികച്ചനിലയിലാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. യുഎസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപ് ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസില്‍ നാലുവര്‍ഷ ഭരണകാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞ വാന്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.