18 Nov 2023 5:22 PM IST
Summary
- നവംബർ 19 ഫൈനൽ അഹമ്മഹാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും
- സഹസ്പൂർ അലിനഗറിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും സ്ഥാപിക്കാനാണ് നിർദേശം
ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സെമി ഫൈനലിലെ ബൗളർ മുഹമ്മദ് ഷമിയുടെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ജന്മനാടായ സഹസ്പൂർ അലിനഗറിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും നിർമ്മിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശ൦. ജില്ലാ ഭരണകൂടമാണ് മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും നിർമ്മിക്കുന്നത്.
ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് ഷമിയുടെ നാട്
വെള്ളിയാഴ്ച അംരോഹ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ (സഹസ്പൂർ അലിനഗർ) മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും നിർമിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നു ഡിഎം രാജേഷ് ത്യാഗി എഎൻഐയോട് പറഞ്ഞു.
2023ലെ ഐസിസി ലോകകപ്പിൽ ഷമി തൻ്റെ മികച്ച പ്രകടനത്തിലൂടെ ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ കാര്യമായ സംഭാവന നൽകി. 2023ലെ ആറ് മത്സരങ്ങളിൽ 9.13 ശരാശരിയിലും 10.91 സ്‌ട്രൈക്ക് റേറ്റിലും ഷമി 23 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 7/57 ആണ് അദ്ദേഹത്തിൻ്റെ മികച്ച റെക്കോഡ്. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറാണ് ഷമി
നവംബർ 19 ഫൈനൽ അഹമ്മഹാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്.