21 Feb 2024 4:11 PM IST
Summary
- 50-ലധികം രാജ്യങ്ങള്‍ നിലവില്‍ ഡിജിറ്റല്‍ നൊമാഡ് വിസകള്‍ നല്‍കുന്നുണ്ട്
- ഈ വിസ പ്രോഗ്രാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ഐടി പ്രൊഫഷണലുകളെയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആണ്
- ദക്ഷിണ കൊറിയ ഡിജിറ്റല്‍ നൊമാഡ് വിസ പ്രകാരം,രണ്ട് വര്‍ഷം വരെ താമസിക്കാന്‍ അനുവദിക്കുന്നു
ഡിജിറ്റല്‍ നൊമാഡ് എന്ന പേരില്‍ ജപ്പാന്‍ ഒരു പുതിയ വിസ പ്രോഗ്രാം അവതരിപ്പിക്കുന്നു. മാര്‍ച്ച് മാസം അവസാനത്തോടെ പ്രോഗ്രാം ലോഞ്ച് ചെയ്യുമെന്നാണു സൂചന.
ഈ വിസ പ്രോഗ്രാമിലൂടെ വിദേശരാജ്യത്തെ ഒരു വ്യക്തിക്ക് ആറ് മാസത്തേക്ക് ജപ്പാനില്‍ എവിടെയും താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.
49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജപ്പാനില്‍ തുടരാന്‍ ഈ വിസ അനുവദിക്കും. 49 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാനുമായി നികുതി ഉടമ്പടികളും, ഹ്രസ്വകാല വിസ ഇളവ് കരാറുകളും ഉള്ള രാജ്യങ്ങളാണ് 49 രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ഈ രാജ്യങ്ങളിലെ ഡിജിറ്റല്‍ നൊമാഡുകളെ ആകര്‍ഷിക്കാനാണു ജപ്പാന്‍ ഈ വിസ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ലക്ഷ്യമിടുന്നത് ഐടി പ്രൊഫഷണലുകളെയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആണ്.
50-ലധികം രാജ്യങ്ങള്‍ നിലവില്‍ ഡിജിറ്റല്‍ നോമാഡ് വിസകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ താമസ കാലയളവിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ദക്ഷിണ കൊറിയ ഈ വിസ പ്രകാരം,രണ്ട് വര്‍ഷം വരെ താമസിക്കാന്‍ അനുവദിക്കുന്നു. തായ്‌വാന്‍ മൂന്ന് വര്‍ഷം വരെയും അനുവദിക്കുന്നു.