30 Sept 2023 5:27 PM IST
Summary
കേരളത്തിലുള്ള സുജിത്ത് എസ്.പി. എന്ന യുവാവാണ് ഇതിനു പിന്നില്‍
അങ്ങാടിയില്‍ ആഡംബര കാറായ ഓഡി എ4-ലെത്തി ചീര വില്‍പ്പന നടത്തുന്ന കര്‍ഷകന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
കേരളത്തിലുള്ള സുജിത്ത് എസ്.പി. എന്ന യുവാവാണ് ഇതിനു പിന്നില്‍. കെഎല്‍-8 രജിസ്‌ട്രേഷനുള്ള കാറാണിത്. ഈ കാറില്‍ ചീര വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നതും ആളുകള്‍ ചീര വാങ്ങുന്നതും കാണാം.
44 ലക്ഷം രൂപ വിലയ്ക്ക് ഓഡി കാര്‍ ഈയടുത്ത കാലത്താണു സുജിത് സ്വന്തമാക്കിയത്. ' ഓഡി കാറില്‍ ചീരവിറ്റപ്പോള്‍ ' എന്ന തലക്കെട്ടിലാണ് സുജിത് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 85 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. നാലര ലക്ഷത്തിലധികം പേര്‍ ലൈക്കും ചെയ്തു.
വെറൈറ്റി ഫാര്‍മര്‍ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലും അക്കൗണ്ടുണ്ട് സുജിത്തിന്. ഇന്‍സ്റ്റയില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സും യുട്യൂബില്‍ അഞ്ചര ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.
10-വര്‍ഷമായി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന സുജിത്തിന് സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
https://www.instagram.com/reel/CxngCBxBumk/?utm_source=ig_web_copy_lin