17 Nov 2023 3:59 PM IST
Summary
വിവാഹം നവംബര്‍ 30ന് ശംഖുമുഖത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ വച്ചു നടക്കും
കേരളത്തിലെ ടൂറിസം വകുപ്പിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് തുറന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നവംബര്‍ 16ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന വേദിയില്‍ പ്രതിശ്രുത വധൂവരന്മാര്‍ക്കൊപ്പമുള്ള സെല്‍ഫി മന്ത്രി റിയാസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇവരുടെ വിവാഹം നവംബര്‍ 30ന് ശംഖുമുഖത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ വച്ചു നടക്കുമെന്നും മന്ത്രി അറിയിച്ചു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.