24 Sept 2023 5:31 PM IST
Summary
- പുതിയ ദൃശ്യ സംസ്കാരം നലകിയ പ്രമുഖ സംവിധായകൻ
- സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയ ഒരുപിടി ചലച്ചിത്രങ്ങളൊരുക്കിയ പ്രതിഭ
മലയാള സിനിമക്ക് പുതിയ ദൃശ്യ സംസ്കാരം നലകിയ പ്രമുഖ സംവിധായകൻ കെ ജി ജോർജ് (78 ) അന്തരിച്ച. ദീർഘകാലമായി അദ്ദേഹം കഴിഞ്ഞിരുന്ന കൊച്ചിയിലെ കാക്കനാട്ടുള്ളു വൃദ്ധ സദനത്തിലാ യായിരുന്നു മലയാളികളുടെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുന്ന ഈ ചലച്ചിത്രകാരന്റെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളോടൊപ്പം, പക്ഷാഘാതാവും അന്ത്യനാളുകളിൽ അദ്ദേഹത്തെ വേട്ടയാടി.
നാൽപ്പതു വര്ഷം നീണ്ട ചലച്ചിത്ര ജീവിത്തിൽ 19 സിനിമകളെ സൃഷ്ട്ടിക്കാൻ കഴിഞ്ഞൊള്ളുവെങ്കിലും, താൻ തീർത്ത ഓരോ സിനിമയിലും കാലത്തിനു മായ്ക്കാൻ കഴിയാത്ത സ്വന്തം കയ്യൊപ്പു ചാർത്താൻ കഴിഞ്ഞ അപൂർവ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് കെ ജി ജോർജ്. കന്നി ചിത്രമായ ``സ്വപ്നാടനം'' തന്നെ ദേശീയ പുരസ്ക്കാരം നേടി. പ്രേക്ഷക മനസ്സിന്റെ തിരശീലയിൽ നിന്നും ഒരിക്കലും ഇറങ്ങിപോകാത്ത ചിത്രമാണ് ലോക ക്ലാസിക് നിലവാരമുള്ള ജോർജിന്റെ യവനിക. പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ജോർജിന്റെ സിനിമകളെല്ലാം മലയാള ചലച്ചിത്ര ചരിത്രത്തിലെ ഓരോ നാഴിക കല്ലുകളാണ്.
ഉൾക്കടലിൽ ``ശരബിന്ദു മലർദീപ നാളം നീട്ടി '' എന്ന പ്രശസ്ത ഗാനം ആലപിച്ച സൽമായാണ് ഭാര്യ. അരുൺ, താര എന്നിവർ മക്കൾ