image

24 Oct 2023 5:40 PM IST

News

ദലൈലാമയെ സന്ദര്‍ശിച്ച് കീവീസ് താരങ്ങള്‍

MyFin Desk

kiwis teammates with the dalai lama
X

Summary

  • ഇന്ത്യക്കെതിരായ മത്സരത്തിനുശേഷമാണ് ടീമംഗങ്ങള്‍ ദലൈലാമയെ സന്ദര്‍ശിച്ചത്
  • കിവീസിസിന്റെ അടുത്ത മത്സരം ശനിയാഴ്ച ഓസീസുമായി


ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചു.ധര്‍മ്മശാലയിലെ മക്ലിയോഡ് ഗഞ്ചിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായി നടക്കാനിരിക്കുന്ന മത്സരത്തിനുമുന്നോടിയായാണ് ടീമംഗങ്ങള്‍ ദലൈലാമയെ കാണാനെത്തിയത്. ഇതിന്റെ ചിത്രം ദലൈലാമ എക്‌സില്‍ പോസ്റ്റുചെയ്തു.

ഞായറാഴ്ച ധരംശാലയില്‍ ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ കിവീസ് പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തില്‍ പരാജയത്തില്‍ നിന്ന് ഒരു തിരിച്ചുവരവാണ് കിവീസ് ലക്ഷ്യമിടുന്നത്.

' ഒക്ടോബര്‍ 24-ന് ഇന്ത്യയിലെ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ കളിക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി' ദലൈലാമ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഐസിസി ലോകകപ്പ് 2023 ലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്പിസിഎ) സ്റ്റേഡിയത്തില്‍ എത്തുന്നതിന് മുമ്പ് ബ്ലാക്ക്ക്യാപ്സ് തങ്ങളുടെ വിജയക്കൊടി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ധരംശാലയില്‍ കിവീസ് അവര്‍ ആദ്യ തോല്‍വി നേരിട്ടു. ന്യൂസിലന്‍ഡിന്റെ ശക്തമായ ബാറ്റിംഗ് ഓര്‍ഡറിനെ തകര്‍ത്ത് മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ഐസിസി ലോകകപ്പ് 2023 ലെ തുടര്‍ച്ചയായ അഞ്ചാം വിജയത്തിലേക്ക് നയിച്ചു.