image

5 Dec 2023 5:11 PM IST

News

ഇന്ത്യയിലെ ഈ നഗരമാണ് ഏറ്റവും സുരക്ഷിതം

MyFin Desk

This city is the safest in India
X

Summary

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്


ഇന്ത്യയിലെ ഈ നഗരമാണ് ഏറ്റവും സുരക്ഷിതമെന്നു നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 'െ്രെകം ഇന്‍ ഇന്ത്യ 2022' എന്ന റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റിന്‍ നഗരമെന്ന ഖ്യാതി തുടര്‍ച്ചയായി മൂന്നാം തവണ കൊല്‍ക്കത്ത സ്വന്തമാക്കി.

2022-ലെ കണക്കുകളാണു എന്‍സിആര്‍ബി പുറത്തുവിട്ടത്.

2022-ല്‍ ഓരോ 1 ലക്ഷം പേരില്‍ ആകെ 86.5 കേസുകളാണ് (കൊഗ്നിസബിള്‍ ഒഫന്‍സ്) റിപ്പോര്‍ട്ട് ചെയ്തത്.

2021-ല്‍ ഓരോ 1 ലക്ഷം പേരില്‍ 103.4 കേസുകളായിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), എസ്എല്‍എല്‍ (സ്‌പെഷ്യല്‍ ആന്‍ഡ് ലോക്കല്‍ ലോ) എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളാണ് കൊഗ്നിസബിള്‍ ഒഫന്‍സ്.

കൊല്‍ക്കത്തയ്ക്കു തൊട്ടുപിന്നിലായി പുനെ (280.7), ഹൈദരാബാദ് (299.2) തുടങ്ങിയ നഗരങ്ങളാണു സ്ഥാനം പിടിച്ചിരിക്കുന്നത്.

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.

അതേസമയം, കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തി. കേസുകളുടെ എണ്ണം 2021-ല്‍ 1,783 ല്‍ നിന്ന് 2022-ല്‍ 1,890 ആയി ഉയര്‍ന്നു.

36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് 'െ്രെകം ഇന്‍ ഇന്ത്യ 2022' എന്ന എന്‍സിആര്‍ബി റിപ്പോര്‍ട്ട്.